റിയാദ്- ട്രാഫിക് പിഴകള്‍ കുമിഞ്ഞുകൂടി അടക്കാന്‍ കഴിയാത്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും കാരുണ്യം. പിഴ സംഖ്യയുടെ അമ്പത് ശതമാനം അടച്ച് പിഴകളില്‍ നിന്ന് ഒഴിവാകാമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2024 ഏപ്രില്‍ 18 ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ധനമന്ത്രാലയം, സദായ എന്നിവയുടെ സഹകരണത്തോടെയാണ് ഉത്തരവ് നടപ്പാക്കുക. വ്യവസ്ഥ നടപ്പാക്കിയത് മുതല്‍ ആറു മാസത്തിനുള്ളില്‍ പിഴ അടച്ചുതീര്‍ക്കുകയാണെങ്കില്‍ മാത്രമെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകൂ. ഒന്നിച്ചോ പ്രത്യേകമായോ പിഴകള്‍ അടക്കാനുള്ള സൗകര്യമുണ്ടാകും. ട്രാഫിക് നിയമം 75 ഖണ്ഡിക പ്രകാരമാണ് നടപടി. മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group