ന്യൂഡൽഹി: ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. പുതിയ ഗോവ ഗവർണറായി മുൻ കേന്ദ്രമന്ത്രി അശോക് ഗജപതി രാജുവിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. 2021 ജൂലൈ മുതൽ ഗോവ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീധരൻപിള്ളയ്ക്ക് പകരം പുതിയ നിയമനം നൽകിയിട്ടില്ല.
കേരളത്തിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവായ പി.എസ്. ശ്രീധരൻപിള്ള, 2018 മുതൽ 2021 വരെ മിസോറാം ഗവർണറായിരുന്നു. അതിനുശേഷം 2021 ജൂലൈയിലാണ് അദ്ദേഹം ഗോവ ഗവർണറായി ചുമതലയേറ്റത്.
ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group