Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    • കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    • ഇന്‍സ്റ്റഗ്രാമില്‍ നിന്നും ബിസിനസ്‌ സാമ്രാജ്യം: ദുബായില്‍ നിന്നുള്ള സംരംഭകയുടെ കഥ
    • പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    • ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    അനുയായികളെ കാത്തിരിക്കുന്ന നേതാവ്, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്

    കണ്ണേറ്റി ഷറഫുദ്ദീൻBy കണ്ണേറ്റി ഷറഫുദ്ദീൻ04/04/2024 Edits Picks 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്മായിൽ സാഹിബിന്റെ ഓർമദിനമാണ് ഏപ്രിൽ 4

    അധിനിവേശത്തിന്റെ നീരാളിപിടുത്തത്തിൽ തകർന്നടിഞ്ഞ ഒരു ജനത, സ്വതന്ത്ര ഇന്ത്യയുടെ തെരുവീഥികളിൽ അനാഥത്വം ബാധിച്ച് ചിന്നി ചിതറിയവർ, ആരാരും സംരക്ഷിക്കാൻ കഴിയാതെ പോയവരെ ആത്മബലം നൽകി ശക്തിപ്പെടുത്തുവാൻ നേതൃത്വം കൊടുത്ത ഒരു പ്രതിഭാധനൻ ആ കാലത്ത് പിറവിയെടുത്തു. കണ്ണീരുണങ്ങാത്ത കണ്ണുകളെ സ്വപ്നം കാണാൻ പഠിപ്പിച്ച നേതാവ്, അഭിമാനവും അവകാശവും ചോദ്യം ചെയ്യപ്പെടുന്നവരുടെ മുന്നിൽ ആത്മാഭിമാനത്തോടെ നിലകൊള്ളുവാൻ പര്യാപ്തമാക്കിയ ഒരു നേതൃത്വം ജന്മം കൊള്ളാൻ ഇട നൽകിയ നേതാവ്, അദ്ദേഹത്തിൻ്റെ പേരാണ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്. അദ്ദേഹത്തിൻ്റെ ശക്തവും ഊർജ്ജവും പകർന്ന നേതൃത്വ പാടവമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന ദേശീയ പാർട്ടി സ്വാതന്ത്ര്യ ഇന്ത്യയിൽ രൂപം കൊള്ളുവാൻ കാരണമായത്.

    1896 തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ കെ.ടി. മിയാഖാൻ റാവുത്തരുടെ മകനായിട്ടായിരുന്നു അദ്ദേഹത്തിൻറെ ജനനം. സിഎംഎസ് കോളേജ്, എംടിഡി ഹിന്ദു കോളേജ് , തൃച്ചിയിലെ സെൻറ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി.1869ൽ തിരുനെൽവേലിയിൽ യങ്ങ് മുസ്ലിം സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനം ആരംഭം കുറിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1918 മജ്ലിസിൽ ഉലമ എന്ന സംഘടന രൂപീകരിക്കുവാൻ നേതൃത്വം നൽകി. വിദ്യാർഥി കാലഘട്ടങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യ സമര രംഗത്ത് സമര പോരാളിയായ അദ്ദേഹം ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര രംഗത്ത് മുഴുവൻ സമയപ്രവർത്തനങ്ങളിൽ വ്യാപൃതനായി. മതന്യൂനപക്ഷ പിന്നോക്ക ജന വിഭാഗത്തിൻറെ പരിരക്ഷയ്ക്ക് മുസ്ലിം ലീഗ് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം 1930 ൽ മുസ്ലിംലീഗിൽ അംഗമായി മുസ്ലിംലീഗിന്റെ പ്രവർത്തനരംഗത്ത് സജീവമാവുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും മദ്രാസ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    പിന്നീട് മദ്രാസ് പ്രവിശ്യ മുസ്ലിം ലീഗിൻ്റെ പ്രസിഡണ്ടായി തീർന്നു. പ്രഗൽഭനും തെക്കേ ഇന്ത്യയിലെ മുൻ നേതാവുമായിരുന്ന ജമാൽ മുഹമ്മദ് സാഹിബിന്റെ മകളെ 1923 അദ്ദേഹം വിവാഹം ചെയ്തു. 1941ൽ നടന്ന മദ്രാസ് പ്രവിശ്യ മുസ്ലിം ലീഗ് സമ്മേളനം വമ്പിച്ച വിജയപ്രദമായതിന്റെ ശില്പിയും ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ആയിരുന്നു. 1947ൽ ഇന്ത്യ സ്വതന്ത്രമായതോടെ പാക്കിസ്ഥാനിൽ കറാച്ചിയിൽ ചേർന്ന മുസ്ലിംലീഗ് സമ്മേളനത്തിൽ മുസ്ലിംലീഗിന്റെ ഇന്ത്യയിലെ കൺവീനറായി ഖായിദെ മില്ലത്തിനെ തെരഞ്ഞെടുത്തു. 1948 മാർച്ച് 10 ന് മദ്രാസിലെ രാജാജി ഹാളിൽ നടന്ന യോഗത്തിൽ വച്ച് സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പിറവിയെടുക്കാൻ നേതൃത്വം കൊടുത്തത് ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ആയിരുന്നു.

    ഇതിൻ്റെ സ്ഥാപകനും സേവകനും ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും നിരവധി എതിർപ്പുകളെ മറികടന്ന് പ്രവർത്തനം നടത്തിയതും അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം കൊണ്ടായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രഥമ പ്രസിഡണ്ടും ഇസ്മയിൽ സാഹിബ് തന്നെ ആയിരുന്നു. ഇന്ത്യയിലാകെ മുസ്ലീംലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയോടെ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം പ്രയാണം നടത്തി. സമ്പന്നമായ കുടുംബത്തിൽ ജനിച്ച് വ്യവസായികമായ ഉന്നത നിലയിൽ പ്രവർത്തിച്ച തന്റെ സമ്പത്ത് മുഴുവൻ അദ്ദേഹം ഇതിനായി ചിലവഴിച്ചു.

    ഇന്ത്യൻ നിയമനിർമ്മാണ സഭയിലേക്ക് സത്താർ സേട്ടുവിന്റെ ഒഴിവിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. നിയമനിർമ്മാണങ്ങളിൽ മതന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന് ഗുണകരമായ പലതും അദ്ദേഹത്തിൻ്റെ സംഭാവനയാണ് .1952-58 കാലത്ത് രാജ്യസഭാംഗമായിരുന്നു. 1962 മൂന്നാം ലോക് സഭയിലേക്ക് നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരി പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1967ൽ മഞ്ചേരിയിൽ നിന്ന് തന്നെ പാർലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം കാണാതെ ലോക്സഭയിൽ എത്തിയ ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ ചൈന യുദ്ധകാലത്ത് ആദ്യമായി യുദ്ധ ഫണ്ടിലേക്ക് സംഭാവന നൽകുകയും തൻ്റെ മകൻ മിയ ഖാനെ സൈന്യത്തിലേക്ക് അയക്കാമെന്ന് പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്റുവിന് കത്തെഴുതിക്കൊണ്ടും തൻ്റെ രാജ്യത്തോടുള്ള കടപ്പാടും അദ്ദേഹം തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു. തന്റെ സേവനങ്ങളെ തമിഴ്നാട് ജനതയും ഗവൺമെൻ്റും ആദരപൂർവ്വം കണ്ടിരുന്നു. ജാതിമതഭേദമന്യേ സകല ജനങ്ങളും അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആദരം നിലനിർത്തി തമിഴ്നാട് ഗവൺമെൻ്റ് നാഗപട്ടണം ജില്ലയ്ക്ക് ഖാഇദേമീല്ലത്ത് ജില്ല എന്ന് നാമകരണം ചെയ്തിരുന്നു. 1997ൽ എല്ലാ വ്യക്തികളുടെ പേരിലുള്ള നാമകരണങ്ങളും മാറ്റാൻ ഗവൺമെൻ്റ് തീരുമാനിച്ചതോടെയാണ് അതിന് മാറ്റം വന്നത്. അദ്ദേഹത്തിൻ്റെ പേരിൽ നിരവധി സ്ഥാപനങ്ങൾ തമിഴ്നാട്ടിൽ രൂപം കൊണ്ടു. ചെന്നൈയിലെ ഖായിദെമില്ലത്ത് വിമൻസ് കോളേജ് അതിൽ പ്രധാനപ്പെട്ട ഒന്നാണ്.

    ഖായിദേമില്ലത്ത് ഇസ്മയിൽ സാഹിബിനെ കുറിച്ച് ഒരിക്കൽ സി.എച്ച്.മുഹമ്മദ്കോയ സാഹിബ് തന്റെ അനുഭവത്തിലെ ഒരു സംഭവം വിവരിച്ചുകൊണ്ട് പറഞ്ഞത് , “അനുയായികളെ കാത്തിരിക്കുന്ന നേതാവ്” എന്നാണ്. ഡിസംബറിലെ ഒരു തണുപ്പുള്ള രാത്രിയിൽ മലേഷ്യയിൽ നിന്നും മദ്രാസ് എയർപോർട്ടിൽ രാത്രി 2 മണിക്ക് വന്നിറങ്ങിയ സി എച്ച് മുഹമ്മദ് കോയ സാഹിബിനെയും എംകെ ഹാജി സാഹിബിനെയും സ്വീകരിക്കുവാൻ പുതപ്പിട്ടു മൂടി വടിയും കുത്തിപ്പിടിച്ച് ടാക്സിയുമായി എയർപോർട്ടിൽ കാത്തിരുന്ന സംഭവം വിവരിച്ചു കൊണ്ടാണ് സി എച്ച് ഇത് പറഞ്ഞത്.

    ഏഴര പതിറ്റാണ്ട് കാലത്തെ മുസ്ലിം ലീഗിൻറെ ചരിത്രം അയവിറക്കുമ്പോൾ ഖായിദേമില്ലത്തിൻ്റെ ചരിത്രം ഇല്ലാതെ മുസ്ലിം ലീഗിന് ഒരു ചരിത്രവും ഉണ്ടാകില്ല. കഴിഞ്ഞവർഷം ചെന്നൈയിൽ 75 വാർഷികം ആഘോഷിച്ചുകൊണ്ട് മുസ്ലിം ലീഗിൻറെ മഹാ സമ്മേളനം സംഘടിക്കപ്പെട്ടിരുന്നു. ആ സമ്മേളനത്തിന്റെ പാതകളും ആദർശതയും നിലപാടുകളും മാർഗ്ഗദർശനവും എല്ലാം ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് സൃഷ്ടിച്ച് എടുത്തതായിരുന്നു. ഉന്നതമായ ഒരു നേതൃത്വത്തിലൂടെ പീഢിത, ന്യൂനപക്ഷ പിന്നോക്ക അധകൃത ജനവിഭാഗത്തെ കൈപിടിച്ചുയർത്തുവാൻ ത്യാഗോജ്ജ്വലമായ സേവനങ്ങൾ ചെയ്ത ആ നേതാവിന്റെ സ്മരണകളിലും ചിന്തകളിലും നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളുവാൻ നിരവധിയാണ്. 1972 ഏപ്രിൽ 4 ന് ചെന്നൈയിൽ വച്ചായിരുന്നു 86 മത്തെ വയസ്സിൽ അദ്ദേഹത്തിൻ്റെ അന്ത്യം. അണ്ണാ ശാലയിലെ ട്രിപ്ലിക്കേഷനിലെ വല്ലാജ ജുമാ മസ്ജിദിൽ ആണ് അദ്ദേഹത്തിൻ്റെ ഖബറിടം സ്ഥിതി ചെയ്യുന്നത്. മത രാഷ്ട്രീയ രംഗത്തെ വഴികാട്ടിയുമായ അദ്ദേഹത്തിൻ്റെ ഓർമ്മകളിൽ നിന്ന് പാഠമുൾക്കൊണ്ട് കൊണ്ടാണ് പ്രാർത്ഥന നിർഭരതയോടെ നമുക്ക് അദ്ദേഹത്തിൻ്റെ സ്മരണകളെ നിലനിർത്താം.


    (സൗദി കെ.എം.സി.സി വൈസ് പ്രസിഡന്റാണ് ലേഖകൻ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ismail Sahib KMCC Muslim League
    Latest News
    ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    18/05/2025
    കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    18/05/2025
    ഇന്‍സ്റ്റഗ്രാമില്‍ നിന്നും ബിസിനസ്‌ സാമ്രാജ്യം: ദുബായില്‍ നിന്നുള്ള സംരംഭകയുടെ കഥ
    18/05/2025
    പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    18/05/2025
    ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version