എറണാകുളം/പാലക്കാട്– സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങള്‍ മരിച്ചു. എമിലീന മറിയം(4) ആല്‍ഫിന്‍(6) എന്നീ കുട്ടികളാണ് മരിച്ചത്. ആന്തരിക അവയവങ്ങളെ അടക്കം പൊള്ളല്‍ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം അപകടത്തില്‍ പൊള്ളലേറ്റ മാതാവ് എല്‍സി മാര്‍ട്ടിന്‍(40) മകള്‍ അലീന(10) എന്നിവരുടെ അവസ്ഥയ ഗുരുതരമായി തുടരുന്നു. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ആശുപത്രി നേഴ്‌സായിരുന്ന എല്‍സി ജോലി കഴിഞ്ഞെത്തിയ ശേഷം കുട്ടികളുമായി പുറത്തു പോകാനായി വാഹനം സ്റ്റാര്‍ട്ട് ചെയ്തതായിരുന്നു. ഉടനെ വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. കുടുംബത്തെ വിദഗ്ദ ചികിത്സക്കായി പിന്നീട് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് ഒന്നരമാസം മുന്‍പാണ് മരണപ്പെട്ടത്.