കൊച്ചി– മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍ കയറി നിന്ന യുവാവ് ദാരുണമായി മരിച്ചു. കൊച്ചി, നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. രാത്രി എട്ടോടെ ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ലോറിയുടെ ഡംപ് ബോക്‌സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് മഴ നനയാതിരിക്കാനായി സുജില്‍ ഇതിനടിയിലേക്ക് കയറി നിന്നത്. ഈ സമയം ഡംപ് ബോക്‌സ് നിലത്തേക്ക് പതിക്കുകയും ചെയ്തു. ഡംപ് ബോക്‌സിനും ചെയ്‌സിനും ഇടയിലേക്ക് സുജില്‍ പെട്ടതോടെയാണ് ജീവഹാനിയുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group