ദോഹ– സ്വർണത്തിന് ഈയാഴ്ച 0.57 ശതമാനം വിലയിടിവ് രേഖപ്പെടുത്തി ഖത്തർ മാർക്കറ്റ്. ഖത്തർ നാഷണൽ ബാങ്ക് പുറത്ത് വിട്ട കണക്ക് പ്രകാരം സ്വർണം ഔൺസിന് 286532.96 രൂപയിൽ നിന്ന് 284872.99 രൂപ ആയിട്ടാണ് കുറഞ്ഞിട്ടുള്ളത് എന്നാണ്. ഒരു ഔൺസ് എന്നാൽ 31.1034768 ഗ്രാം ആണ്.
മറ്റ് മൂല്യം കൂടിയ ലോഹങ്ങൾക്കും ആഴ്ചയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഔൺസ് വെള്ളിക്ക് 1.29 ശതമാനം ആണ് കുറഞ്ഞത്. കഴിഞ്ഞ വാരം 3173.12 രൂപയായിരുന്നു. അതിൽ നിന്ന് 3132.14 രൂപയായിട്ടാണ് കുറഞ്ഞത്. പ്ലാറ്റിനം ഔൺസിന് 3.19 ശതമാനവും, അതായത് 120247 രൂപയിൽ നിന്ന് 116403.38 രൂപയുടെ കുറവും ആണ് രേഖപ്പെടുത്തിയത്.
സെനറ്റിന്റെയും കോൺഗ്രസിന്റെയും അംഗീകാരങ്ങൾ നേടിയ ബിഗ് ബ്യൂട്ടിഫുൾ ബിൽ നടപ്പിൽ വന്നാൽ ആഗോള വിപണിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകും എന്ന് കച്ചവടക്കാർ പ്രവചിച്ചിരുന്നു. പുതിയ ബില്ലിൽ നികുതി കുറക്കുന്നതിനായുള്ള നിരവധി സാധ്യതകൾ കാണിക്കുന്നുണ്ട്. അങ്ങനെ ആണെങ്കിൽ ഡോളർ ശക്തിപ്പെടുകയും ആളുകൾക്ക് സ്വർണത്തോടുള്ള ആകർഷണം കുറയാനും അതുവഴി സ്വർണ വില താഴെയിറങ്ങുകയും ചെയ്യുമെന്ന പ്രവചനമാണ് യാഥാർത്ഥ്യമാവുന്നത്.
ഇതിനുപുറമേ, സ്വർണ്ണത്തിന് പുറമേ വെള്ളി പോലുള്ള മതിപ്പേറിയ ലോഹത്തിന് ഇന്ന് മാർക്കറ്റിൽ മൂല്യമേറുകയും, വെള്ളിയിൽ നിക്ഷേപത്തിന് ഭാവി കണ്ടവർക്കും വെള്ളിയുടെ വില കുറഞ്ഞത് വൻ ആശ്വാസമായിരിക്കും. വെള്ളിയിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്നാണ് ലോഹവ്യാപാരികൾ അഭിപ്രായപ്പെടുന്നത്.