ഗാസ – ദക്ഷിണ ഗാസയില്‍ നിന്ന് ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. പേരുവിവരങ്ങള്‍ പക്ഷേ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.
ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഏതാനും ഹമാസ് പോരാളികള്‍ തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന് ഇസ്രായില്‍ സേനയെ ആക്രമിക്കുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തിനിടെ, ബുള്‍ഡോസറില്‍ ജോലി ചെയ്തിരുന്ന സൈനികനെ പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സൈനികന്‍ അവരെ ചെറുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോരാളികള്‍ സൈനികനെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
പ്രദേശത്ത് കാവല്‍ നിന്നിരുന്ന ഇസ്രായിലി സൈനികള്‍ ഹമാസ് പോരാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം തടഞ്ഞു. സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഹമാസ് പോരാളികളില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റയാതും സൈന്യം പറഞ്ഞു.