മനാമ– ബഹ്‌റൈനിലെ സ്വർണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരവും ഏകോപിതവുമായ സർക്കാർ നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ സ്വർണവ്യാപാരി.
വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന ഒരു ‘ദേശീയ സാമ്പത്തിക, സാംസ്കാരിക നിധി’യായ സ്വർണമേഖലയെ ബഹ്റൈൻ ഭരണകൂടം അവഗണിക്കുകയായിരുന്നെന്ന് ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ വൈസ് ചെയർമാൻ അബ്ദുൾഹക്കീം അൽ ഷമ്മാരി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സ്വർണ്ണത്തിന്റെ കരകൗശല വൈദഗ്ധ്യത്തിനും ആധികാരികതയ്ക്കും ജിസിസിയിലുടനീളം ശക്തമായ പ്രശസ്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
വർഷങ്ങളായി വ്യവസ്ഥാപിതമായ അവഗണനകൾ കാരണം ‘ബഹ്‌റൈനി സ്വർണ്ണത്തെ’ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ദേശീയ ബ്രാൻഡാക്കി ഉയർത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തികളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group