കൊച്ചി– കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി. മാർക്ക് ഏകീകരണ ഫോമുലയും റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യം ചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷാഫലം റദ്ദാക്കിയത്. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി.ബി.എസ്.സി വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.
കീം പരീക്ഷക്ക് മുന്‍പ് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇത് പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് മാര്‍ക്ക് കുയറാത്ത രീതിയില്‍ പുതിയ സമവാക്യം സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രവേശ നടപടികളിലേക്ക് കടക്കുന്നതിനിടയിലെ കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.