മലപ്പുറം– സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തലപ്പാറ വലിയപറമ്പിന് സമീപത്തായാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രികനായ ഹാശിർ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലപ്പാറ വലിയപറമ്പിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ഹാഷിർ(22)ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ദേശീയ പാതയുടെ സർവീസ് റോഡിലൂടെ ഹാശിർ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ഒന്നര ദിവസത്തെ നീണ്ട തിരച്ചിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതശരീരം ലഭിച്ചത്. ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group