സലാല- തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ. തൃത്തല്ലൂരിലെ സുമേഷിനെയാണ് (37) ആണ് ഗർബിയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്.
അവിവാഹിതനായ സുമേഷ് ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ ഉസ്മാൻ വാടാനപ്പള്ളി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group