റിയാദ്– 2025 ലെ ഡിഗ്രി നിയമം 80-ാം നമ്പർ ഔദ്യോഗികമായി പാസാക്കി കുവൈത്തും സൗദി അറേബ്യയും. ഇരട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പട്ട നിയമമായ ഡ്രിഗ്രി നിയമം 80 ആണ് ഇരു രാജ്യത്തെ സർക്കാറുകളും ഒരുമിച്ച് ചേർന്ന് നിന്ന് പാസാക്കിയത്. രാജ്യത്തെ നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും തടയുന്നതിനായാണ് ഇരട്ട നികുതി ഒഴിവാക്കിയത്.
2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.
ആർട്ടിക്കിൾ ഒന്ന് കരാറിന്റെ സാധ്യതകളെ പറ്റിയാണ് സംസാരിക്കുന്നത്. ചില ക്രമീകരണങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിനായുള്ള പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടെ, ഇതിൽ ഉൾപ്പെടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആർട്ടിക്കിൾ ഒന്ന് വ്യക്തമാക്കുന്നുണ്ട്. ആർട്ടിക്കിൾ 2 നിലവിൽ ചുമത്തിയ നികുതികൾ മാത്രമല്ല, കരാർ ഒപ്പിട്ടതിനുശേഷം ഇരു രാജ്യങ്ങളും ഭാവിയിൽ അവതരിപ്പിക്കുന്ന നികുതികളും ഉൾക്കൊള്ളുന്ന നികുതി തരങ്ങളെ കുറിച്ചുമാണ് കൈകാര്യം ചെയ്യുന്നത്.
ആർട്ടിക്കിൾ 6 മുതൽ 20 വരെ വിശദമായി പ്രതിപാദിച്ചിരിക്കുന്ന കരാറിന്റെ പ്രധാന ഭാഗം ഇവയാണ്: റിയൽ എസ്റ്റേറ്റ്, ബിസിനസ് പ്രവർത്തനങ്ങൾ, ഗതാഗത മേഖലകൾ (കര, കടൽ, വായു), പങ്കാളിത്തങ്ങൾ, ലാഭവിഹിതം, കടങ്ങളിൽ നിന്നുള്ള പലിശ, റോയൽറ്റി, സാങ്കേതിക സേവനങ്ങൾ, മൂലധന നേട്ടങ്ങൾ, സ്വതന്ത്രവും ആശ്രിതവുമായ വ്യക്തിഗത സേവനങ്ങൾ, ഡയറക്ടർമാരുടെ ഫീസ്, അതുപോലെ കലാകാരന്മാർ, കായികതാരങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർ പെൻഷനുകളിലൂടെയോ സേവനങ്ങളിലൂടെയോ നേടുന്ന വരുമാനം എന്നിവയുൾപ്പെടെ വിവിധ തരം വരുമാനങ്ങളുടെ കൈകാര്യം ചെയ്യലിനെ സംബന്ധിച്ചാണ്.
അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, പരിശീലനാർത്ഥികൾ എന്നിവർ ആതിഥേയ രാജ്യത്ത് താമസിക്കുന്ന സമയത്ത് പ്രസക്തമായ ആദായനികുതികൾക്ക് വിധേയരാകില്ലെന്ന് ആർട്ടിക്കിൾ 21 ഉം 22 ഉം വ്യക്തമാക്കുന്നു. അതിർത്തി കടന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കുക, നികുതി സംബന്ധമായ ഭാരങ്ങൾ കുറയ്ക്കുക, കുവൈറ്റിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ കരാർ നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം.