അൽ ഹസ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി അൽ ഹസ്സ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായി. മുബാറസ് മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ഒരുക്കിയ ഇഫ്താർ വിരുന്നിൽ വിവിധ മേഖലകളിൽ നിന്നായി നൂറു കണക്കിന് മലയാളി കുടുംബങ്ങളടക്കമുള്ള പ്രവാസി ഇന്ത്യക്കാരോടൊപ്പം നിരവധി സ്വദേശികളും കുടുംബസമേതം പങ്കെടുത്തു.
ജാതി, മത, വർണ്ണ ദേശ ഭാഷാവേലിക്കെട്ടുകളില്ലാതെ ഒരുക്കിയ ഇഫ്താർ സംഗമം പേരുപോലെ തന്നെ സൗഹൃദവും,ഹൃദ്യവുമായിരുന്നു. ഇഫ്താറിനോടനുബന്ധിച്ചു് കുടുംബ സംഗമവും, സാംസ്കാരിക സമ്മേളനവും നടന്നു.
അൽ ഹസ്സ ഒ ഐ സി സി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ ഒഐസിസി ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡൻ്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്തു.
ഷിഹാബ് കായംകുളം, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, പ്രമോദ് പൂപ്പാല, നാസർ മദനി, സാക്കിർ പറമ്പിൽ, രാധിക ശ്യാം പ്രകാശ്,സി ടി ശശി, അബ്ദുൽ കരീം, ഷൈൻ ജോൺ, ശ്യാം പ്രകാശ്, സുൽഫി കുന്ദമംഗലം, അഷ്റഫ് ഗസാൽ എന്നിവർ റംസാൻ ആശംസകൾ നേർന്നു. എം ഐ എസ് പ്രിൻസിപ്പാൾ ഡോ.ഖാസി സിദ്ദീഖ്, വൈസ് പ്രിൻസിപ്പാൾ പർവ്വേസ്, സ്കൂൾ ഓപ്പറേഷൻ മാനേജർ ഖാലിദ് അൽ ദൗസരി, പ്രധാനാധ്യാപിക റൊമാന, ലുലു ഹൈപ്പർ മാനേജർ നൗഷാദ് കണ്ണൂർ, സംസംക്ലിനിക് മാനേജർ രാജേഷ് പൊതുവാൾ, ഷിഫ മെഡിക്സ് ഓപ്പറേഷൻ മാനേജർ മുഹമ്മദ് അനസ്, മാർക്കറ്റിംഗ് മാനേജർ അനസ് മാള, ജസീൽ ( മലബാർ ഗോൾഡ് ), ഷിബു ആസാദ് (ഹിഫ ജനറൽ സെക്രട്ടറി),അബദുൽ സലാം കരുവത്ത്, നാസർ പറക്കടവ്,ഹനീഫ മൂവാറ്റുപുഴ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
എം ഐ എസ് ചെയർമാൻ അബദുൽ അസീസ് അൽ ഗർണ്ണിസ്, സി ഇ ഒ അബദുൽ റഹ്മാൻ അൽ ഗർണ്ണിസ്, പ്രിൻസിപ്പാൾ ഡോ.ഖാസി സിദ്ദീഖ് ഹസീബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മൂവർക്കുമുള്ള അൽ ഹസ്സ ഒ ഐ സി സി യുടെ ഉപഹാരങ്ങൾ ഫൈസൽ വാച്ചാക്കൽ, ഇ കെ സലീം, നാസർ മദനി എന്നിവർ കൈമാറി.
അർശദ് ദേശമംഗലം, എം ബി ഷാജു,ഷമീർ പനങ്ങാടൻ, റഷീദ് വരവൂർ , നവാസ് കൊല്ലം, നിസാം വടക്കേകോണം, സബീന അഷ്റഫ് ,റീഹാന നിസാം,ജസ്ന മാളിയേക്കൽ, അഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, മുരളീധരൻ ചെങ്ങന്നൂർ, സബാസ്റ്റ്യൻ വി പി, സലീം പോത്തംകോട്, സജീം കുമ്മിൾ, ലിജു വർഗ്ഗീസ്, ഷിബു സുകുമാരൻ, ഷുക്കൂർ കൊല്ലം, ഷിബു മുസ്തഫ, അൻസിൽ ആലപ്പി, ഷിഹാബ് സലീം,ബിനു ഡാനിയേൽ, സഫീർ കല്ലറ, ദിവാകരൻ കാഞ്ഞങ്ങാട് സഹീർ ചുങ്കം, ആസിഫ് ഖാൻ ,കുട്ടിഹസ്സൻ പറമ്പിൽപീടിക, അഖിലേഷ് ബാബു, ശംസു മഹാസിൻ, അഹമ്മദ് കോയ, അക്ബർ ഖാൻ ,അജിൽ രാമചന്ദ്രൻ ,ജംഷാദ്, നവാസ് അൽ നജ,ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, ശ്രീരാഗ്, അനിൽ ഷുക്കേക്ക്, അഫ്സാന അഷ്റഫ് ,മഞ്ജു നൗഷാദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, ബിൻസി വർഗ്ഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.