പാലക്കാട്– ഇന്നലെ രാത്രി മക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകിടന്ന വയോധികയെ ഇന്ന് (2025 ജൂലൈ 3) പ്രഭാതത്തില്‍ വീട്ടുമുറ്റത്തെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂരിനടുത്ത കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേല്‍ ശാന്തയാണ് (70 )മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ മക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മകന്‍ നേരത്തെ എഴുന്നേറ്റ് നടക്കാന്‍ ഇറങ്ങിയപ്പോള്‍ അമ്മയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നീട് ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള തറവാട് വീടിന്റെ മുന്നിലുള്ള കിണറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.