അലപ്പുഴ– ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെയും പിന്നീട് അമ്മാവനായ അലോഷ്യസിനെയും കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് ഈ നടപടി. അമ്മാവനായ അലോഷ്യസ് തെളിവ് നശിപ്പിച്ചതായി പോലീസിന് സംശയമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജാസ്മിൻ്റെ അമ്മ ജെസി മോളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അമ്മയുടെ സഹോദരനെ കസ്റ്റഡിയിലെടുക്കുന്നത്.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ജെസിമോള്‍ക്കെതിരെ പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പോലീസ് ഉയര്‍ത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ജാസ്മിന്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വീട്ടുകാർ ആദ്യം പുറത്ത് പറഞ്ഞത്. ശേഷം ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയമാണ് പോലീസിനെ അറിയിച്ചതും സംഭവത്തിന്റെ ചുരുൾ അഴയാൻ ഇടയായതും. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.
ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ വീട്ടുകാർക്ക് മുന്നിൽ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോൾ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.