ബെംഗളൂരു : ശിവമോഗയിലെ തീർഥഹള്ളിയിൽ നദിയിൽ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു. മൊഹിദ് ഇയാൻ (16), സമർ (16), റഫാൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ തുംഗ നദിയിലാണ് അപകടം ഉണ്ടായത്. തീർഥഹള്ളി സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് മൂവരും.
നോമ്പുതുറക്ക് ശേഷം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരികെയെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രങ്ങൾ നദിക്കരയിൽ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളിൽ ചിലർ നദിയിലിറങ്ങി പരിശോധന നടത്തിയെങ്കിലുംമൂവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളുമെത്തി നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group