Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    • ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    • ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    • സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    • സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    കോഴിക്കോട്-കൂടരഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശിയെ ആക്രമിച്ചു; നേപ്പാള്‍ സ്വദേശിക്കായി അന്വേഷണം

    ഇതേ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന നേപ്പാള്‍ സ്വദേശി കമല്‍ ആണ് ആക്രമണം നടത്തിയതെന്ന് ഹോട്ടല്‍ ഉടമ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2025 Latest Crime Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്-കൂടരഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന വിജയ് ഹോട്ടലിലെ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് നേപ്പാള്‍ സ്വദേശിയായ മുന്‍ ജീവനക്കാരന്‍. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി ജോലിക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി സന്ദീപിനെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇതേ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന നേപ്പാള്‍ സ്വദേശി കമല്‍ ആണ് ആക്രമണം നടത്തിയതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു.


    ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ കമല്‍ സന്ദീപിനെ പുറത്തേക്ക് വിളിച്ചിറക്കി. പിന്നീട് ശക്തമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാല് ദിവസം മാത്രമാണ് കമലിനെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയതെന്നും ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പറഞ്ഞുവിടുകയായിരുന്നുവെന്നും ഉടമ വിശദീകരിച്ചു. ഈ വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലയ്ക്കും മുഖത്തും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആക്രമണം സംബന്ധിച്ച് തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നേപ്പാള്‍ സ്വദേശി കമലിനെതിരെ പൊലീസ് കേസെടുത്തു. കമലിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack koodaranji nepali westbengal
    Latest News
    ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    30/06/2025
    ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    30/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    30/06/2025
    സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    30/06/2025
    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version