സെവില്ല– ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തിന്റെ ഭാഗമായ് ഖത്തര്‍ അമീര്‍ ശെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനിയും, സ്പെയിന് രാജാവ് ഫിലിപ്പ് ആറാമനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.സമ്മേളനത്തില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ക്കുള്ള ബഹുമാനാര്‍ത്ഥം, സെവില്ലയിലെ റോയല്‍ പാലസില്‍ വെച്ചു നടന്ന അത്താഴ വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
ഖത്തര്‍ രാഷ്ട്രത്തോടുള്ള തന്റെ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം സ്പെയിന് രാജാവ് അറിയിക്കുകയും, അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന് ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതില്‍ ഖത്തര്‍ അമീര്‍ നടത്തിയ ഇടപെടലിനെ സ്പെയിന് രാജാവ് പ്രശംസിക്കുകയുമുണ്ടായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും,വികസനത്തെ പിന്തുണയ്ക്കുന്നതിനും,ധനസഹായം നല്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം സജീവമാക്കുന്നതിനുമായുള്ള വഴികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.