Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    യു.എ.ഇയില്‍ ഭീകരവാദ കേസില്‍ 24 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി സ്റ്റേറ്റ് സെക്യൂരിറ്റി ചേംബറിന്റെ മുന്‍ വിധി ഭാഗികമായി റദ്ദാക്കി വിധി പുറപ്പെടുവിച്ച യു.എ.ഇ സുപ്രീം കോടതി ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്‌നിറ്റി ഓര്‍ഗനൈസേഷന്‍ കേസ് എന്നറിയപ്പെടുന്ന കേസില്‍ 24 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്‌നിറ്റി ഓര്‍ഗനൈസേഷനുമായി സഹകരിച്ചതിനും അല്‍ഇസ്‌ലാഹ് ടെററിസ്റ്റ് ഓര്‍ഗനൈസേഷന് ധനസഹായം നല്‍കിയതിനുമാണ് പ്രതികള്‍ക്ക് സുപ്രീം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.


    ഭീകര സംഘടനകളുമായുള്ള സഹകരണത്തിനും ധനസഹായത്തിനും പ്രതികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളിക്കളഞ്ഞ അപ്പീല്‍ കോടതിയുടെ മുന്‍ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ശാംസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ റദ്ദാക്കിയ അപ്പീല്‍ കോടതി വിധിയില്‍ നിയമപരമായി പിഴവുണ്ടെന്നും അത് റദ്ദാക്കണമെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഭീകര സംഘടനക്ക് ധനസഹായം നല്‍കുകയും ഭീകര സംഘടനയുമായി സഹകരിക്കുകയും ചെയ്തതുപോലുള്ള കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന ശിക്ഷകള്‍ അപ്പീല്‍ കോടതി പ്രയോഗിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    2012 ലെ കേസ് നമ്പര്‍ 79 ലെ മുന്‍ വിധിയില്‍, പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 180/1 പ്രകാരം അല്‍ഇസ്‌ലാഹ് ഓര്‍ഗനൈസേഷന്റെ സ്ഥാപനവും മാനേജ്‌മെന്റും എന്ന ഒരൊറ്റ കുറ്റകൃത്യത്തിന് മാത്രമേ പ്രതികളെ ശിക്ഷിച്ചിട്ടുള്ളൂവെന്നും ഭീകരവാദ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള 2004 ലെ ഫെഡറല്‍ നിയമം നമ്പര്‍ 1 പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ളതും വ്യത്യസ്തവും കൂടുതല്‍ കഠിനവുമായ ശിക്ഷകള്‍ നല്‍കുന്നതുമായ ധനസഹായത്തിന്റെയും സഹകരണത്തിന്റെയും പ്രത്യേക കുറ്റകൃത്യങ്ങളെ ഇത് അഭിസംബോധന ചെയ്തില്ലെന്നും സുപ്രീം കോടതി കണ്ടെത്തി.

    അറ്റോര്‍ണി ജനറലിന്റെ അപ്പീല്‍ പരിശോധിച്ച ശേഷം ഫെഡറല്‍ സുപ്രീം കോടതി മുന്‍ വിധി റദ്ദാക്കുകയും 24 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു. രണ്ട് കേസുകളിലെയും സംഭവങ്ങള്‍ തമ്മിലുള്ള വ്യക്തമായ നിയമപരമായ വ്യത്യാസം അടിസ്ഥാനമാക്കിയാണ് പ്രതികളെ ശിക്ഷിക്കാന്‍ കോടതി തീരുമാനിച്ചത്. അവ ഒരേ കാരണമോ വിഷയമോ പങ്കിടുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഓരോന്നും നിയമപ്രകാരം സ്വന്തം ശിക്ഷ ലഭിക്കുന്ന പ്രത്യേക ക്രിമിനല്‍ പ്രവൃത്തികളാണ്.


    ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്‌നിറ്റി ഓര്‍ഗനൈസേഷന്‍ കേസ് എന്ന് അറിയപ്പെടുന്ന 2023 ലെ കേസ് നമ്പര്‍ 87 ല്‍ തീവ്രവാദ മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടനയുടെ നേതാക്കളും അംഗങ്ങളുമായി തിരിച്ചറിഞ്ഞ 53 പ്രതികളെയും ആറ് കമ്പനികളെയും അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ നേരത്തെ ശിക്ഷിച്ചിരുന്നു. ജീവപര്യന്തം തടവും താല്‍ക്കാലിക തടവും രണ്ടു കോടി ദിര്‍ഹം പിഴയും അടക്കമുള്ള ശിക്ഷകളാണ് പ്രതികള്‍ക്ക് ലഭിച്ചത്. ഒരു പ്രതിയെ കോടതി വെറുതെവിട്ടു. ഫെഡറല്‍ സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധിയോടെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ആകെ എണ്ണം വിചാരണക്ക് വിധേയരായ 84 പേരില്‍ 83 ആയി ഉയര്‍ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Conviction Terrorism UAE
    Latest News
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025
    ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version