Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    • മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    • അന്തരീക്ഷ വായുവില്‍ നിന്ന് നേരിട്ട് കുടിവെള്ളം; അതിനൂതന സാങ്കേതിക വിദ്യ നടപ്പിലാക്കി ഖത്തര്‍
    • ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ എം.എൽ.എ
    • ലഹരിക്കെതിരെ സ്‌കൂളില്‍ സുംബ നൃത്തം വേണ്ടെന്ന് സമസ്ത-വിസ്ഡം നേതാക്കള്‍; ആഭാസങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കൊടകരയിൽ പഴയ ഇരുനില കെട്ടിടം തകർന്നുവീണു; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

    ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ മൂന്നുപേരുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള കോൺക്രീറ്റ് കെട്ടിടം തകർന്നുവീഴുകയായിരുന്നു. അവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്ന ഉടനെ രക്ഷപ്പെട്ട തൊഴിലാളികളും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി.

    നിരവധി വ്യാപാര സ്ഥാപനങ്ങളുടെ പിറകിലുള്ള ഈ വീട്ടിലേക്ക് ചെറിയ ഒരു നടവഴി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർഫോഴ്സ് എത്തി സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി തെരച്ചിൽ നടത്തുന്നതിനിടെയാണ് രൂപേലിനെ കണ്ടെത്തിയത്. കൂടാതെ രാഹുലിനെയും, കണ്ടെത്തി. സംഭവസ്ഥലത്തുവച്ചു തന്നെ രൂപേൽ മരിച്ച നിലയിലായിരുന്നു. രാഹുലിന് ജീവന്റെ തുടിപ്പുകൾ ഉണ്ടായെങ്കിലും അടുത്തുള്ള കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    പിന്നെ അലീമിനുവേണ്ടി തെരച്ചിൽ നടത്തി ഏകദേശം മുക്കാൽ മണിക്കുറിനുശേഷം കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കെ.കെ. രാമചന്ദ്രൻ എംൽഎ എന്നിവർ സ്ഥലത്തെത്തി. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ, പുതുക്കാട്, ചാലക്കുടി യൂണിറ്റിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കൊടകര ശാന്തി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kodakara കൊടകര
    Latest News
    കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    27/06/2025
    മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    27/06/2025
    അന്തരീക്ഷ വായുവില്‍ നിന്ന് നേരിട്ട് കുടിവെള്ളം; അതിനൂതന സാങ്കേതിക വിദ്യ നടപ്പിലാക്കി ഖത്തര്‍
    27/06/2025
    ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ എം.എൽ.എ
    27/06/2025
    ലഹരിക്കെതിരെ സ്‌കൂളില്‍ സുംബ നൃത്തം വേണ്ടെന്ന് സമസ്ത-വിസ്ഡം നേതാക്കള്‍; ആഭാസങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version