Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    • ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    • മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    • ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    • ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പന്ത്രണ്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ഇസ്രായിൽ, ഇറാൻ എന്നീ രാജ്യങ്ങൾ നൽകിയത് നല്‍കിയത് കനത്ത വില. യുദ്ധത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടങ്ങള്‍ നേരിട്ടു. ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും നേരിടാനുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ ചെലവ് വളരെ ഉയര്‍ന്നതാണ്. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.

    ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ വെടിവച്ചു വീഴ്ത്തുന്ന ഇസ്രായിലിന്റെ ഡേവിഡ് സ്ലിംഗ് സംവിധാനം ഓരോ തവണയും സജീവമാക്കുമ്പോള്‍ ഏകദേശം ഏഴു ലക്ഷം ഡോളര്‍ ചെലവാകുമെന്ന് തെല്‍അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിര്‍ന്ന ഗവേഷകനായ യെഹോഷുവ കലിസ്‌കി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചു വീഴ്ത്താന്‍ ഉപയോഗിച്ച മറ്റൊരു സംവിധാനമായ ആരോ 3 സംവിധാനത്തിന്, ഓരോ ചെറുക്കലിനും ഏകദേശം 40 ലക്ഷം ഡോളര്‍ തോതില്‍ ചെലവായി. ആരോ 2 എന്നറിയപ്പെടുന്ന ആരോയുടെ പഴയ പതിപ്പിന്, ഓരോ ചെറുക്കലിനും ഏകദേശം 30 ലക്ഷം ഡോളര്‍ തോതില്‍ ചെലവ് വന്നതായും യെഹോഷുവ കലിസ്‌കി പറഞ്ഞു. ഇസ്രായിലില്‍, പ്രത്യേകിച്ച് തെല്‍അവീവ്, ഹൈഫാ, ബീര്‍ഷെബ എന്നിവിടങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ നന്നാക്കാന്‍ 40 കോടി ഡോളറിലധികം ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധത്തില്‍ ഏകദേശം 30 ഇസ്രായിലികള്‍ കൊല്ലപ്പെടുകയും 1,300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    ഇറാന് സംഭവിച്ച നഷ്ടം

    സൈനിക, ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഉണ്ടായ വലിയ ഭൗതിക നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇറാനില്‍ ചെലവ് ബില്യണ്‍ കണക്കിന് ഡോളറിലെത്തും. കഴിഞ്ഞ ശനിയാഴ്ച യു.എസ് ബോംബാക്രമണത്തില്‍ ഇസ്ഫഹാന്‍, നതാന്‍സ്, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണ്.

    ഈ ആണവ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്ക് ഇറാന്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഇവ പുനര്‍നിര്‍മിക്കാനും ഭീമമായ തുക വേണ്ടിവരുമെന്ന കാര്യം നിസ്സംശയമാണ്. ഇറാന്റെ ഏറ്റവും വലിയ നഷ്ടം മാനവശേഷി നഷ്ടമാണ്. യുദ്ധത്തില്‍ ഏകദേശം 650 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ഹുസൈന്‍ ബാഖിരി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി, ഖതം അല്‍അന്‍ബിയ ആസ്ഥാനത്തിന്റെ കമാന്‍ഡര്‍ അലി ഷാദ്മാനി എന്നിവര്‍ അടക്കം നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. 30 മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍മാരെയും 17 ലേറെ ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതായി ഇസ്രായിലി വൃത്തങ്ങള്‍ വ്യക്തമാക്കി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran israel war Israel War
    Latest News
    മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    25/06/2025
    ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    25/06/2025
    മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    25/06/2025
    ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    25/06/2025
    ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version