കണ്ണൂർ – പാർട്ട് ടൈം ആയി ഓൺലൈൻ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന ടെലഗ്രാമിലെ സന്ദേശം കണ്ട് പണം നൽകിയ കുത്തുപറമ്പ സ്വദേശിനിക്ക് 56,002 രൂപ നഷ്ടമായി. തട്ടിപ്പുകാർ നൽകുന്ന ഓരോ ടാസ്ക്കിന് അനുസരിച്ച് പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭതോട് കൂടി പണം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.
തുടക്കത്തിൽ നൽകിയ പണം ലാഭത്തോടെ തിരികെ ലഭിക്കുമെങ്കിലും പിന്നീട് ടാസ്ക്ക് ചെയ്യുന്നതിനായി വൻ തുക ആവശ്യപ്പെട്ട് ടാസ്ക്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതെ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടും. ഇത് വിശ്വസിച്ച് വീണ്ടും പണം നൽകുന്നതിലൂടെ ഒരു നല്ല തുക തട്ടിപ്പ് സംഘങ്ങളുടെ കൈകളിലെത്തും. തുടർന്നും പണം തിരികെ നൽകാത്തതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസിലാകുന്നത്.വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്നും, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ, ബാങ്ക് വിവരങ്ങൾ ഒ ടി പി എന്നിവ കൈമാറുകയോ ചെയ്യരുതെന്നും,
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം നൽകണമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group