മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ”അന്‍വര്‍ ഒരു നിലക്കും വോട്ട് പിടിക്കില്ല. മുവ്വായിരം, അയ്യായിരം എന്നൊക്കെയായിരുന്നു. ഇന്നലെയായപ്പോള്‍ എട്ടായിരം മാക്സിമം എന്നായി.”- ഇപ്പോള്‍ എന്തായി എന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഒരിക്കലും യുഡിഎഫ് വോട്ടല്ല പിടിക്കുന്നത്. എല്‍ഡിഎഫിന്റേയും പിണറായിസത്തിനെതിരേയും ഭരണത്തിന് വിരുദ്ധമായതുമാണ്. യുഡിഎഫിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് ആലോചിക്കാമെന്നും അന്‍വര്‍ എഫക്ട് ഉണ്ടെന്നാണ് സണ്ണിജോസഫ് പറഞ്ഞു എന്ന് സൂചിപ്പിച്ചപ്പോള്‍ അതറിയില്ലെന്ന് മാത്രം സൂചിപ്പിച്ചു.
കുടിയേറ്റ കര്ഷകന് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ മുപ്പതിനായിരത്തോളം വോട്ട് ജയിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞത്. അത് നാല്പതിനായിരം വരെ ആവാമായിരുന്നു. രാജിവെച്ചത് പിണറായിസത്തിനെതിരാണ്. ഫൈനല്‍ റൗണ്ടില്‍ യുഡിഎഫിന് കിട്ടുന്ന വോട്ടും തന്റെ വോട്ടും ചേര്‍ന്നാല്‍ അത് പിണറായിസത്തിനെതിരെയുള്ള മൊത്തം വോട്ട് മനസ്സിലാവുമെന്നും താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജനങ്ങളുടെ വോട്ട് മാത്രമാണ് പ്രതീക്ഷിച്ചതെന്നും അന്‍വര്‍ വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group