കണ്ണൂർ – അസഹിഷ്ണുതയും, മത-ജാതി രാഷ്ട്രീയ വെറികളും ഒരുവഴിക്ക് നടക്കുബോഴും, മലയാള മണ്ണിന്റെ ഗ്രാമാന്തരങ്ങളിൽ സ്നേഹ-സൗഹൃദത്തിന്റെയും ഒത്തു ചേരലിന്റെയും ഉറവ ഇനിയും വറ്റിയിട്ടില്ലെന്നും അവരവരുടെ വിശ്വാസാചാരങ്ങളെ മുറുകെ പിടിച്ചും ചേര്‍ന്ന് നിന്ന് കൊണ്ടും, മാനവരെയെല്ലാം ഒന്നായി കാണുന്ന മഹാ സമൂഹമാണ് നമ്മുടേതെന്നും ഓർമ്മപ്പെടുത്തുന്തായിരുന്നു മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം (‘ഇഖ്റാം’).
ഐക്യപ്പെടലിന്റെ, സൗഹൃദത്തിന്റെ, സഹവർത്തിത്വത്തിന്റെ മഹത്വം ഉണർത്തുന്ന ഒത്തു ചേരൽ കൂടിയായിരുന്നു. മാട്ടൂൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്ന്. സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ള രണ്ടായിരിത്തലധികം പേർ ഇഫ്ത്താർ സംഗമത്തിൽ പങ്കുചേർന്നു.
മാട്ടൂലിലെ പതിനേഴ് വാർഡുകളിലെ വനിതാ ലീഗ് പ്രവര്‍ത്തകരാണ് ഇഫ്ത്താറിന് വേണ്ടി വേറിട്ടതും സ്വാദിഷ്ടവുമായ ആറായിത്തോളം പലഹാരങ്ങളത്രയും ഒരുക്കി നൽകിയത്. ഇഫ്ത്തറിനോട് അനുബന്ധിച്ച് നടന്ന സ്നേഹ – സൗഹൃദ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം.ഷാജി ഉദ്ഘാടനം ചെയ്തു. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ.ബി.മാട്ടൂൽ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെടി.സഹദുളള, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെവി.മുഹമ്മദ് അലി ഹാജി, ഒവി.ശദുലി, ആയ്യൂബ് ദാരിമി, ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, വിപികെ.അബ്ദുൽ സലാം,
ഗഫൂര്‍.പിപി, പിവി.ഇബ്രാഹിം കുട്ടി, കെവി.ഉത്തമൻ,കെ.രാജു സംസാരിച്ചു.
യുകെ.മുസ്തഫ,കെപി.അബ്ദുൽനാസ്സർ, മുഹമ്മദ് അഷ്‌റഫ്.കെകെ, ഹസ്ബുള്ള ഇരുമ്പൻ, വിവി.മുഹമ്മദ് കുഞ്ഞി, സി.എച്ച്.നാസറുദ്ദീന്‍,പിവി. സകരിയ്യ,സുലൈമാൻ.ടി നേതൃത്വം നൽകി.