തെഹ്റാന് – ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന് ഇന്റലിജന്‍സ് പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന് ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.
ഇറാന് പോലീസുകാരന് ഡ്രൈവര്‍ക്ക് നേരെ നിറയൊഴിച്ചു. വാഹനം നിര്‍ത്തിയ ഉടന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ സുരക്ഷാ സേന പിന്തുടര്ന്ന് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഡ്രോണുകളുടെ എണ്ണത്തെ കുറിച്ചോ അവയുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ചോ ഇറാന് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group