Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    തെഹ്‌റാന്‍ – തങ്ങളുടെ പക്കലുള്ള ഏറ്റവും നൂതനവും പ്രഹരശേഷി കൂടിയതുമായ സിജ്ജീല്‍ മിസൈലുകള്‍ ഇസ്രായിലിന് എതിരായ ആക്രമണത്തില്‍ ആദ്യമായി ഉപയോഗിച്ചതായി ഇറാന്‍ റെവല്യൂനറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായിലിന് മുകളിലുള്ള ആകാശം ഇറാന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നതായും തന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമായി ഇസ്രായിലിനു നേരെ ദീര്‍ഘദൂര സിജ്ജീല്‍ ഹെവി മിസൈലുകള്‍ വിക്ഷേപിച്ചതായും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാനില്‍ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റൈസിംഗ് ലയണ്‍ എന്ന പേരില്‍ ജൂണ്‍ 13 ന് ഇസ്രായില്‍ ആരംഭിച്ച സൈനിക ഓപ്പറേഷനു മറുപടിയായി ഇറാന്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3 ആരംഭിച്ചു. ഇസ്രായില്‍ ആക്രമണം ഇറാന്‍ ആണവ ശാസ്ത്രജ്ഞരുടെയും സൈനിക കമാന്‍ഡര്‍മാരുടെയും മരണത്തിന് കാരണമായി. ഇസ്രായിലിലെ ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു.


    ഇസ്രായിലിന്റെ മിസൈലുകള്‍ ഇറാനെ അതിശക്തമായി ആക്രമിക്കുന്നതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ രാജ്യത്തിന് വേദനാജനകമായ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നെതന്യാഹു സമ്മതിച്ചു. ആയതുല്ലയുടെ ഭരണകൂടത്തെയും അവരുടെ ആണവ പദ്ധതിയെയും അവരുടെ മിസൈലുകളെയും അവരുടെ സൈനിക ആസ്ഥാനത്തെയും ഞങ്ങള്‍ ആക്രമിക്കുന്നു. നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഇസ്രായില്‍ എക്കാലത്തേക്കാളും ശക്തമാണ്. ഇസ്രായിലി വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ പിന്തുണ നല്‍കിയതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായിലിന്റെ മികച്ച സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് നെതന്യാഹു നന്ദി പറഞ്ഞു.


    ഇറാന്‍ ആക്രമണങ്ങള്‍ ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പരിമിതപ്പെടുത്തുന്ന കര്‍ശനമായ സൈനിക സെന്‍സര്‍ഷിപ്പ് ബാധകമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ 24 പേര്‍ മരിച്ചതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും നെതന്യാഹുവിന്റെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.


    ഓപ്പറേഷന്‍ ട്രൂ പ്രോമിസിന്റെ പന്ത്രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആദ്യമായി സിജ്ജീല്‍ മിസൈലുകള്‍ ഉപയോഗിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സൂപ്പര്‍-ഹെവി സിജ്ജീല്‍ മിസൈല്‍ ഇസ്രായിലിനെതിരെ ഇറാന്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. ഈ മിസൈലുകളില്‍ ചിലത് ഇസ്രായിലി വ്യോമ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയി വിവിധ മേഖലകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതായി ഫീല്‍ഡ് സ്രോതസ്സുകളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.


    ഇറാന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നാണ് സിജ്ജീല്‍ മിസൈലുകള്‍. 18 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വ്യാസവും 2.3 ടണ്‍ ഭാരവും 700 കിലോഗ്രാം വാര്‍ഹെഡ് വഹിക്കാന്‍ കഴിവുള്ളതും ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ കഴിവുള്ളതുമായ ഖര ഇന്ധന ബാലിസ്റ്റിക് മിസൈലുകളാണ് ഇവയെന്ന് ആഗോളതലത്തില്‍ മിസൈല്‍ സംവിധാനങ്ങള്‍ ട്രാക്ക് ചെയ്യുന്നതില്‍ വിദഗ്ധരായ മിസൈല്‍ ത്രെറ്റ് വെബ്സൈറ്റ് പറയുന്നു.


    2008 ലാണ് സിജ്ജീല്‍ മിസൈലിന്റെ ആദ്യ ഔദ്യോഗിക പരീക്ഷണം നടന്നത്. അന്ന് അതിന്റെ ദൂരപരിധി 800 കിലോമീറ്ററായിരുന്നു. 2009 ല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ദൂരപരിധി 1,900 കിലോമീറ്ററായി ഉയര്‍ത്തി. ചൈനീസ് ഡി.എഫ്-11, ഡി.എഫ്-15 മിസൈലുകളോട് സാമ്യമുള്ളതാണ് സിജ്ജീലിന്റെ രൂപകല്‍പന എന്ന അനുമാനങ്ങള്‍ക്കിടയിലും അതിന്റെ സവിശേഷതകള്‍ സൂചിപ്പിക്കുന്നത് ഇത് പൂര്‍ണമായും ഇറാന്‍ നിര്‍മിതമാണെന്നാണ്. ശിഹാബ്-3, ഖദര്‍-1 മിസൈലുകള്‍ക്കൊപ്പം സൈനിക പരേഡുകളില്‍ സിജ്ജീല്‍ മിസൈല്‍ ഇറാന്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഇത് ഉപയോഗിച്ചിരുന്നില്ല. സിജ്ജീല്‍-3 എന്നറിയപ്പെടുന്ന വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പതിപ്പിന് 4,000 കിലോമീറ്റര്‍ വരെ ദൂരപരിധിയും 3.8 ടണ്‍ ഭാരവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മിസൈലിന്റെ അവസാനത്തെ പ്രഖ്യാപിത പരീക്ഷണം 2012 ലായിരുന്നു. 2021 ല്‍ ഗ്രേറ്റ് പ്രോഫെറ്റ് 15 സൈനിക അഭ്യാസത്തില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇറാനും ഇസ്രായിലും തമ്മിലുള്ള ഏറ്റവും പുതിയ സൈനിക ഏറ്റുമുട്ടല്‍ വരെ ഇത് യഥാര്‍ഥ യുദ്ധത്തില്‍ ഉപയോഗിച്ചിരുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Netanyahu sejjil missile
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version