Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഗാസ വെടിനിർത്തൽ: ഖത്തർ-ഈജിപ്ത് നിർദേശം നിരസിക്കാൻ നെതന്യാഹു; ചർച്ചകൾക്ക് പ്രതിനിധി സംഘമില്ല
    • കോൺഗ്രസ്‌ നേതൃത്വം രാജി വെക്കാൻ ആവശ്യപ്പെട്ടിട്ടില്ല: രാഹുൽ മാങ്കൂട്ടത്തില്‍
    • ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈനിക നടപടി തുടങ്ങി: ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നു
    • റിയാദ് അൽ-റിമാലില്‍ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ
    • ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ടിക്കറ്റുകൾ: ആരാധകർക്ക് തട്ടിപ്പിനെതിരെ സംഘാടകരുടെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് തെഹ്‌റാനിലെ റിഫൈനറിയില്‍ നിന്ന് പുക ഉയരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സ്ട്രാറ്റജിക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി നടപ്പാക്കാന്‍ ഇറാനെ പ്രേരിപ്പിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ സാഹചര്യം യാഥാര്‍ഥ്യമായാല്‍ ആഗോള വിപണികള്‍ക്ക് എണ്ണ കയറ്റുമതിയുടെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 30 ശതമാനവും നഷ്ടപ്പെടും. ഇത് ആഗോള വ്യാപാര പാതകളെ ചൊല്ലിയുള്ള യുദ്ധങ്ങളിലേക്ക് നയിച്ചേക്കും.


    ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്‍ അധികൃതരുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്രായില്‍-ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന ഭയം നിലനില്‍ക്കുന്നുണ്ടെന്ന് റഷ്യന്‍ സ്ട്രാറ്റജിക് വിദഗ്ധന്‍ ആന്‍ഡ്രി ഒണ്ടിക്കോവ് പറഞ്ഞു. ഈ സാഹചര്യം അസാധാരണമാകുമെന്നും സംഘര്‍ഷം കൂടുതല്‍ വഷളായാല്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നും ഒണ്ടിക്കോവ് കരുതുന്നു. ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചാല്‍ ഹുര്‍മുസ് കടലിടുക്ക് അടക്കല്‍ ഭീഷണി ഇറാന്‍ നടപ്പാക്കും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20 ശതമാനത്തിലധികം എണ്ണയും 30 ശതമാനത്തിലധികം പ്രകൃതിവാതകവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത് തടസ്സപ്പെടും. ഈ കടലിടുക്ക് അടക്കുന്നത് എണ്ണ കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കും. എണ്ണ, വാതക ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടും. തല്‍ഫലമായി ലോകത്ത് ഊര്‍ജ വില കുത്തനെ ഉയരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായിലിനൊപ്പം അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിനെ തുടര്‍ന്നായിരിക്കും ഏറ്റവും അപകടകരമായ സാഹചര്യം ഉടലെടുക്കുക. ജലപാതകളും വ്യാപാര സേവനങ്ങളും മുടങ്ങുന്നത് ആഗോള വ്യാപാരത്തിന് മൊത്തത്തില്‍ വിനാശകരമായ സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തില്‍ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇടനാഴിയുടെ സേവനങ്ങള്‍ നഷ്ടപ്പെടും. റഷ്യ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന വടക്ക്-തെക്ക് വ്യാപാര ഇടനാഴിയും തടസ്സപ്പെടും. ഇത് ചൈനക്കും റഷ്യക്കും നേരിട്ട് ദോഷം ചെയ്യും.

    ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ്, റഷ്യയുടെ വടക്ക്-തെക്ക് എന്നീ രണ്ട് വ്യാപാര ഇടനാഴികള്‍ തടസ്സപ്പെടുന്നത് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മേഖലാ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തും. ഇസ്രായില്‍-ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ തന്നെ എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുട്ടുണ്ട്. സ്ഥിതി ശാന്തമായാല്‍ ആഗോള എണ്ണ വിപണികളിലും അന്താരാഷ്ട്ര വ്യാപാരത്തിലും ആഘാതം കുറയുമെന്ന് ആന്‍ഡ്രി ഒണ്ടിക്കോവ് പറഞ്ഞു.


    തന്ത്രപരമായ സ്ഥാനം, ഭൗതിക വിഭവങ്ങള്‍, മനുഷ്യ മൂലധനം, ജലപാതകള്‍, കര, വ്യോമ പാതകള്‍, ഹൈഡ്രോകാര്‍ബണ്‍ സമ്പത്ത് എന്നിവയാല്‍ മിഡില്‍ ഈസ്റ്റ് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നതായി ശാറ കണ്‍സള്‍ട്ടിംഗ് സൂപ്പര്‍വൈസറായ സൗദി സാമ്പത്തിക വിദഗ്ധന്‍ ഡോ. ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പ്രാദേശികമായി തന്നെ തുടരുകയാണെങ്കില്‍ ഇത് എണ്ണവിലയില്‍ താല്‍ക്കാലിക വര്‍ധനവിന് (പത്തു ഡോളര്‍ മുതല്‍ ഇരുപതു ഡോളര്‍ വരെ) കാരണമാകും. സാമ്പത്തിക വിപണികള്‍, ചരക്കുകള്‍, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ് എന്നിവയില്‍ പരിമിതമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതേ തുടര്‍ന്ന് നേരിയ തോതില്‍ ആഗോള പണപ്പെരുപ്പം ഉണ്ടാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യുദ്ധം പരിമിതമായ സ്വാധീനം ചെലുത്തും. നിയന്ത്രിക്കാന്‍ കഴിയും. പരിമിതമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും.


    യുദ്ധം വികസിക്കുകയും കാലക്രമേണ വ്യാപിക്കുകയും ചെയ്താല്‍ ലോകം ഊര്‍ജ വിതരണത്തില്‍ ഗുരുതരമായ തടസ്സം അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യം എണ്ണ വില ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തും. ഡിമാന്‍ഡില്‍ ഇടിവുണ്ടാകുകയും മാന്ദ്യം നേരിടുകയും ഓഹരി വിപണികളിലും വിതരണ ശൃംഖലകളിലും കുത്തനെ ഇടിവ് സംഭവിക്കുകയും ചെയ്യും. ഇതോടൊപ്പം പണപ്പെരുപ്പവും ഉണ്ടാകും. യുദ്ധത്തിന്റെ വികാസവും സുപ്രധാന എണ്ണ വ്യാപാര പാതയായ ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതും ആഗോള സമ്പദ്വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.


    യുദ്ധം വികസിക്കുന്നതും ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതും ഏറ്റവും നിരാശാജനകവും ആശങ്കാജനകവുമായ സാഹചര്യം സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥ സമ്പൂര്‍ണ തകര്‍ച്ച നേരിടും. എണ്ണവില 200 ഡോളറിനു മുകളിലെത്തും. വ്യാപകമായ പണപ്പെരുപ്പം, ആഴത്തിലുള്ള മാന്ദ്യം, സാമ്പത്തിക വിപണികളുടെ തകര്‍ച്ച എന്നിവയും ഉണ്ടാകും. ഇത് ആഗോള സാമ്പത്തിക, ധന വ്യവസ്ഥയുടെ പൊളിച്ചെഴുത്തില്‍ കലാശിച്ചേക്കുമെന്നും ഡോ. ഇബ്രാഹിം അല്‍ഉമര്‍ മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    global economy War
    Latest News
    ഗാസ വെടിനിർത്തൽ: ഖത്തർ-ഈജിപ്ത് നിർദേശം നിരസിക്കാൻ നെതന്യാഹു; ചർച്ചകൾക്ക് പ്രതിനിധി സംഘമില്ല
    21/08/2025
    കോൺഗ്രസ്‌ നേതൃത്വം രാജി വെക്കാൻ ആവശ്യപ്പെട്ടിട്ടില്ല: രാഹുൽ മാങ്കൂട്ടത്തില്‍
    21/08/2025
    ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈനിക നടപടി തുടങ്ങി: ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നു
    21/08/2025
    റിയാദ് അൽ-റിമാലില്‍ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ
    21/08/2025
    ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ടിക്കറ്റുകൾ: ആരാധകർക്ക് തട്ടിപ്പിനെതിരെ സംഘാടകരുടെ മുന്നറിയിപ്പ്
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version