കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫിന്. ദേശീയ തലത്തിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
ദേശീയതലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ല. പ്രചാരണവും പങ്കാളിത്തവുമൊന്നും എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും അഷ്റഫ് മൗലവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group