റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്റായില് തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്തു വെച്ച് അടിപിടിയിലേര്പ്പെട്ട അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായും റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group