അബുദാബി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. വയനാട് മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് അബ്ദുല്‍ റഹ്മാന്റെ മകൻ നാഫിഹ് റഹ്മാനാ(29)ണ് അബുദാബി മെഡിയോർ ഹോസ്പിറ്റലിൽ നിര്യാതനായത്. അബുദാബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനാണ്. മാതാവ്: സുബൈദ. ഭാര്യ : ഇര്‍ഫാന. സഹോദരങ്ങള്‍ : ഫാസില്‍, ഫിദ റഹ്മാന്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group