ജിദ്ദ- മൂന്ന് പതിറ്റാണ്ടായി ജിദ്ദയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി തുറക്കൽ മഹല്ല് റിലീഫ് കമ്മറ്റി ഫദൽ ഓഡിറ്റോറിയത്തിൽ നാട്ടുകാർക്കും മഹല്ലു നിവാസികൾക്കുമായി ഇഫ്താർ സംഗമം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് കബീർ പാണ്ടിക്കാടൻ അധ്യക്ഷത വഹിച്ചു.അഷ്റഫ് കോമു ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് വടക്കേങ്ങര മുഹമ്മദ് ശിബിൽ നൂറാനി റമദാൻ സന്ദേശം നൽകി. നാട്ടിൽനിന്ന് എത്തിയ അത്തിക്കാവിൽ മുഹമ്മദ് കുട്ടി, കൊടവണ്ടി അബ്ദുൽ ഗഫൂർ എന്നിവർ മുഖ്യാത്ഥികളായി പങ്കെടുത്തു.
സാബിർ ബാബു,ശംസു മക്ക,സലീം മധുവായി,കബീർ കൊണ്ടോട്ടി,ഹസ്സൻ യമഹ,യൂസഫ് കോട്ട,ശഫീഖ് എന്നിവർ ആശംസകൾ നേർന്നു.
വക്കീലായി എൻട്രോൾ ചെയ്ത മഹല്ല് നിവാസിയായ വടക്കേങ്ങര മുഹമ്മദ് ശിബിൽ നൂറാനിക്ക് മഹല്ല് കമ്മറ്റിയുടെ ഉപഹാരം അഷ്റഫ് കോമുവും,മദ്രസ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് കരസ്തമാക്കിയ സെബ എരഞ്ഞിക്കലിന് കബീർ പാണ്ടിക്കിടനും ഉപഹാരം നൽകി.
പി.കെ. അബ്ദുള്ള അനീസ് ഖിറാഅത്ത് നടത്തി.എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും എരഞ്ഞിക്കൽ ഉസ്മാൻ കോയ നന്ദിയും പറഞ്ഞു. റസാഖ് കൊടവണ്ടി,അസ്‌ക്കർ മൊക്കൻ,അബ്ദുൽ മുനീർ എം,സാബിർ പുത്തലൻ,പി.കെ. നിയാദ്,മുസ്തഫ അരിക്കും പുറത്ത്, ടി.പി.മുസ്തഫ,കെ.ടി.പി.ഷാജി,നജീബ് അമ്പാട്ട്,ബാസിത്ത് പാണ്ടിക്കാടൻ,സിദ്ദു അത്തിക്കാവിൽ,പി.കെ. സാദ്ദിക്ക്,അർഷദ്,അജ്മൽ കരിമ്പിലാക്കൽ,മഷ്ഹൂദ് അമ്പാട്ട്,സി.എം കരീം,ഷാനി എന്നിവർ നേതൃത്വം നൽകി.