Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • എംബാമിങ് നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    • ​ഗാസയിൽ പട്ടിണി രൂക്ഷമാകുന്നു; കുട്ടികൾ അടക്കം മരിച്ചത് 15 പേർ
    • അർജന്റീന ടീം കേരളത്തിൽ കളിക്കും, ചർച്ചകൾ തുടരുന്നു; വീണ്ടും പ്രതീക്ഷ നൽകി ടീം മാർക്കറ്റിം​ഗ് മേധാവി
    • തന്റെ ചോദ്യത്തിനുള്ള മറുപടി വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എംസിഎ നാസര്‍
    • അതുല്യയുടെ മരണം; കൂടുതൽ അന്വേഷണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കത്തികൊണ്ട് ശരീരത്തില്‍ വരഞ്ഞത് 20 തവണ, ക്രൂര ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി ബീഹാറില്‍ മരണത്തിന് കീഴടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Bihar people gathered Infront of mortuary
    പതിനൊന്നുകാരിയുടെ മരണത്തെത്തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയവര്‍ (പി.ടി.ഐ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്‌ന– മുസഫര്‍പൂരില്‍ ക്രൂരമായ കത്തി ആക്രമണത്തിനും ബലാത്സംഗത്തിനുമിരയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി ഞായറാഴ്ച കാലത്ത് മരണമടഞ്ഞു. പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ (പി.എം.സി.എച്ച്) ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ മൂലം കൂടിയാണ് മരിച്ചതെന്ന് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 26 നായിരുന്നു ക്രൂരമായ ആക്രമണം നടന്നത്.

    ഇഷ്ടിക ചൂളയിലെ ഒരു കുഴിയിലാണ് കഴുത്തിലും ചുറ്റുമായി 20 ഓളം കത്തി മുറിവുകളുമായി പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആദ്യം പെണ്‍കുട്ടിയെ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്‌ന എയിംസിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. പക്ഷെ സ്‌പെഷലിസ്റ്റുകളുടെ അഭാവംമൂലം അവിടെ പ്രവേശിപ്പിച്ചില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീടാണ് പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഉടന്‍ എത്തിയത്. എന്നാല്‍ പട്‌ന മെഡിക്കല്‍ കോളെജിന് പുറത്ത് ആംബുലന്‍സില്‍ അഞ്ച് മണിക്കൂറോളം വേദന സഹിച്ച് കിടന്നുവെന്നും ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മീന്‍ വില്‍പ്പനക്കാരനായ പ്രതി രോഹിത് കുമാര്‍ സാഹ്നി (30) യെ പിന്നീട് പൊലീസ് അറസ്റ്റ്‌ചെയ്തു.

    പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പതിനൊന്നുകാരിയെ ചോക്ലേറ്റും മധുരപലഹാരങ്ങളും വാഗ്ദാനം ചെയ്ത് വീട്ടില്‍ നിന്ന് ആരുമറിയാതെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അവളെ ഒരു കുളത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കത്തികൊണ്ട് ക്രൂരമായി ശരീരത്തില്‍ വരഞ്ഞ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    ‘പ്രാഥമിക അന്വേഷണത്തില്‍, പ്രതിക്ക് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന പതിവ് പ്രവണതയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ്, അയാള്‍ മറ്റൊരു പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ അയാള്‍ സോഷ്യല്‍ മീഡിയ റീലുകള്‍ നിര്‍മ്മിച്ചതായും കണ്ടെത്താനായിട്ടുണ്ട്.’ പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
    മെഡിക്കല്‍ അവഗണനക്കും അനീതിക്കുമെതിരെ പ്രതിഷേധിച്ച് മുസാഫര്‍പൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയുടേയും രാജി ആവശ്യപ്പെട്ടായിരുന്നു മുദ്രാവാക്യം. ഇരയും കുടുംബവും നേരിട്ട അവഗണനയ്ക്കും അനീതിക്കുമെതിരെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

    ”മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതമായ ആക്രമണവും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. അവള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍, അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ മാത്രമല്ല, അവളുടെ ജീവന്‍ രക്ഷിക്കുന്നതിലും അനാസ്ഥ കാണിച്ചു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണം. കുറ്റവാളികള്‍ക്കും അശ്രദ്ധരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം,” രാഹുല്‍ ഗാന്ധി എക്സില്‍ എഴുതി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Girl dead Patna Rape
    Latest News
    എംബാമിങ് നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    22/07/2025
    ​ഗാസയിൽ പട്ടിണി രൂക്ഷമാകുന്നു; കുട്ടികൾ അടക്കം മരിച്ചത് 15 പേർ
    22/07/2025
    അർജന്റീന ടീം കേരളത്തിൽ കളിക്കും, ചർച്ചകൾ തുടരുന്നു; വീണ്ടും പ്രതീക്ഷ നൽകി ടീം മാർക്കറ്റിം​ഗ് മേധാവി
    22/07/2025
    തന്റെ ചോദ്യത്തിനുള്ള മറുപടി വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എംസിഎ നാസര്‍
    22/07/2025
    അതുല്യയുടെ മരണം; കൂടുതൽ അന്വേഷണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version