ജിദ്ദ: തിങ്കളാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 11,02,469 ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 10,44,341 പേര്‍ വിമാന മാര്‍ഗവും 53,850 പേര്‍ കര മാര്‍ഗവും 4,278 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്.
അതേസമയം, വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തിയ മൂന്നംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
വ്യാജ നുസുക് കാര്‍ഡുകളും ഹജ് വളകളും വിതരണം ചെയ്തും പുണ്യസ്ഥലങ്ങളില്‍ താമസ-യാത്രാ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തുമാണ് സംഘം തട്ടിപ്പുകള്‍ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group