കുവൈത്ത് സിറ്റി: പ്രശസ്ത കുവൈത്ത് താരം അഹ്മദ് ഈറാജിന്റെ കുവൈത്ത് പൗരത്വം പിൻവലിക്കാൻ അനധികൃത രീതിയിൽ പൗരത്വം നേടിയവരുടെ കേസുകൾ പഠിക്കാൻ രൂപീകരിച്ച സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അഹ്മദ് ഈറാജിന്റെ പിതാവ് ഇറാജ് ഗുലാം ബാഖരി നിയമ വിരുദ്ധ രീതിയിൽ പൗരത്വം നേടിയതിന്റെ ഫലമായാണ് താരത്തിന് പൗരത്വം ലഭിച്ചത്.
വ്യാജ രേഖകൾ സമർപ്പിച്ചും വളഞ്ഞ വഴികളിലൂടെയും കുവൈത്ത് പൗരത്വം നേടിയ ഈറാജ് ഗുലാം ബാഖരി അടക്കം 20 പേരുടെയും ഇവർക്ക് പൗരത്വം ലഭിച്ചതിന്റെ ഫലമായി കുവൈത്ത് പൗരത്വം ലഭിച്ച ആശ്രിതരുടെയും പൗരത്വം പിൻവലിക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇക്കൂട്ടത്തിലാണ് അഹ്മദ് അൽഈറാജിന്റെയും പൗരത്വം റദ്ദാക്കിയത്. കുവൈത്തിൽ സമീപ കാലത്ത് പതിനായിരക്കണക്കിനാളുകളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group