കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. 16 വയസ്സുള്ള മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റിഫാൻ, മുഹമ്മദ് അജ്മൽ എന്നീ മൂന്നു പേരെ ബുധനാഴ്ച വൈകീട്ട് ഏഴിന് ശേഷമാണ് കാണാതായതെന്ന് ചേവായൂർ പോലീസ് പറഞ്ഞു.
സംഭവത്തിൽ ചിൽഡ്രൻസ് ഹോം അധികൃതരിൽനിന്ന് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി രാത്രി പത്തരക്ക് ചേവായൂർ പോലീസ് പ്രതികരിച്ചു. കുട്ടികൾ താമരശ്ശേരി ഭാഗത്തേക്കാണ് പോയതെന്ന് സൂചനയുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ഉർജിതമാണെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി. ഇവിടെനിന്ന് ഇടയ്ക്കിടെ പല കുട്ടികളെയും കാണാതാവുകയും പിന്നീട് തിരികെ എത്തുകയും ചെയ്യാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group