ന്യൂഡല്‍ഹി– പാകിസ്താനിന് തിരിച്ചടി നല്‍കുന്ന കരസേനയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ കരസേന പടിഞ്ഞാറന്‍ കമാന്‍ഡറാണ് അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളും സൈനിക കേന്ദ്രങ്ങളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാകിസ്താനെ തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചിരുന്നു. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് എക്‌സിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കമാന്‍ഡര്‍ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് സൈനികരുമായി സംസാരിച്ചിരുന്നു. മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി.
മെയ് ഒമ്പതാം തീയതി മുതല്‍ നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇവ പങ്കുവെച്ചിരിക്കുന്നത്. പാകിസ്താന് ഒരിക്കലും മറക്കാന്‍ കഴിയാത്ത തിരിച്ചടി നല്‍കുകയെന്നാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ ലക്ഷ്യമെന്നും ദൃശ്യത്തില്‍ പറയുന്നു.