Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    • കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/05/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവം. ജനറൽ വിഭാഗത്തിനായി നടന്ന ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന, സീനിയർ വിഭാഗം പുരുഷന്മാർക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം എന്നിവയിൽ നിരവധി മത്സരാർത്ഥികൾ മാറ്റുരച്ചു.
    മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മാപ്പിള കലകളും എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും, 1980ലെ അറബി ഭാഷാ സമരം എന്ന വിഷയത്തിൽ മാപ്പിളപ്പാട്ട് രചനാ മത്സരവും നടന്നു. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ രചനാ മത്സരങ്ങളിൽ മാറ്റുരച്ചു. ഈ മത്സരങ്ങളിലെ വിജയികളെ അടുത്ത വെള്ളിയാഴ്ച നടക്കുന്ന കാലിഫ് മത്സരവേദിയിൽ വച്ച് പ്രഖ്യാപിക്കും.

    സീനിയർ പുരുഷന്മാർക്കുള്ള പ്രസംഗ മത്സരത്തിൽ ‘മതനിരപേക്ഷത വർത്തമാന കാലഘട്ടത്തിൽ’, ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മുസ്ലിം സമുദായവും’, ‘ലഹരിയിലമരുന്ന യുവത’ എന്നീ മൂന്ന് വിഷയങ്ങളിൽ നിന്ന് മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപ് നറുക്കെടുപ്പിലൂടെ ലഭിച്ച ഒരു വിഷയത്തിൽ മത്സരാർത്ഥികൾ പ്രസംഗം അവതരിപ്പിച്ചു. മുഹമ്മദ്‌ റിൻഷാദ് (വണ്ടൂർ നിയോജകമണ്ഡലം), ഷബീറലി ജാസ് ആട്ടീരി (വേങ്ങര മണ്ഡലം), ഇമ്തിയാസ് ബാബു (മലപ്പുറം മണ്ഡലം) എന്നിവർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സുഹൈൽ കൊടുവള്ളി എന്നിവരായിരുന്നു പ്രസംഗ മത്സരത്തിന്റെ വിധികർത്താക്കൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി വെൽഫെയർ വിങ്ങിന്റെ ജനറൽ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് വിശിഷ്ടാതിഥിയായിരുന്നു. ‘കാലിഫ് 2025‘ ഡയറക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ പരിപാടിയുടെ ആമുഖഭാഷണം നടത്തി. മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ്‌ ശരീഫ് അരീക്കോട് അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും, സെക്രട്ടറി അർഷദ് തങ്ങൾ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങൾ കഴിഞ്ഞപ്പോൾ നിലവിൽ ഓരോ മണ്ഡലങ്ങളും കരസ്ഥമാക്കിയ പോയിന്റ് നില നവാസ് കുറുങ്കാട്ടിൽ അവതരിപ്പിച്ചു.

    മെയ് എട്ട് മുതൽ സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന കാലിഫിന്റെ മൂന്നാം ദിവസമായ അടുത്ത വെള്ളിയാഴ്ച (23-05-2025) കൂടുതൽ ആവേശകരമായ മത്സരങ്ങൾക്ക് വേദിയൊരുങ്ങും. ജനറൽ വിഭാഗത്തിനുള്ള അറബി മലയാളം കയ്യെഴുത്ത്, കുട്ടികൾക്കുള്ള നേതൃസ്മൃതി-കഥപറച്ചിൽ, കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരങ്ങൾ എന്നിവയ്ക്കായി നൂർ ഓഡിറ്റോറിയത്തിൽ കെ ടി മാനു മുസ്ലിയാർ വേദി സജ്ജമാകും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
    റിയാദിലെ കലാസ്വാദകർക്ക് കാലിഫ് 2025 ഒരു പുതിയ അനുഭവമായി മാറുകയാണ്. കൂടുതൽ ആവേശകരമായ വരും ദിവസങ്ങളിലെ മത്സരങ്ങൾക്കായി ഏവരും കാത്തിരിക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കാലിഫ് സംഘാടകസമിതി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Khalif Riyadh
    Latest News
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025
    ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    18/05/2025
    കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version