തിരുവനന്തപുരം: കഴിഞ്ഞ വിന്റർ ഷെഡ്യൂളിനേക്കാൾ 17% കൂടുതൽ പ്രതിവാര വിമാന സർവീസുകളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. വേനൽക്കാല ഷെഡ്യൂൾ 2024 മാർച്ച് 31 മുതൽ ഒക്ടോബർ 24 വരെയാണ്. ആകെ 716 പ്രതിവാര എടിഎമ്മുകൾ (എയർ ട്രാഫിക്ക് മൂവ്‌മെന്റ് ) ആണ് ഈ ഷെഡ്യൂളിൽ ഉണ്ടാവുക. നിലവിൽ ഇത് 612 ആണ്.
മാലിദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ ഷെഡ്യൂളിൽ ഉണ്ടാകും. ബംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകളും അബുദാബി, ദമ്മാം, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളും തുടങ്ങും.
അന്താരാഷ്ട്ര സർവീസുകൾ – വേനൽക്കാലത്ത് എടിഎമ്മുകൾ നിലവിലുള്ള 268 പ്രതിവാര എടിഎമ്മിൽ നിന്ന് 324 ആയി വർദ്ധിക്കും (വർധന 21%). ഏപ്രിൽ മുതൽ ഹനിമാധൂ സർവീസുകൾ ആരംഭിക്കും.
അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകൾ- തിരുവനന്തപുരം-അബുദാബി-96,
ഷാർജ- 56, മസ്‌കറ്റ്- 28, ദുബായ്- 28, ദോഹ- 22, ബഹ്‌റൈൻ-18, കോലാലംപൂർ – 16, ദമ്മാം- 14, സിംഗപ്പൂർ- 14, കൊളംബോ – 10, കുവൈത്ത്- 10, മാലെ-8, ഹനിമാധൂ- 4
ആഭ്യന്തര സർവീസുകൾ- വേനൽക്കാലത്ത് എടിഎമ്മുകൾ 344 പ്രതിവാര എടിഎമ്മിൽ നിന്ന് 14% വർധിച്ച് 392 ആകും. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സർവീസുകൾ 10 ആയി ഉയർത്തും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ-തിരുവനന്തപുരം -ബെംഗളൂരു-140, ഡൽഹി- 70, മുംബൈ- 70, ഹൈദരാബാദ്- 56, ചെന്നൈ- 42, കൊച്ചി- 14.