Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    • ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    • ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Football

    മെസിയും സംഘവും കേരളത്തിലേക്ക് വരുന്നില്ല, സ്പോൺസർ തുക സ്വരൂപിക്കാനായില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2025 Football Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബൊളീവിയക്ക് എതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ലിയണൽ മെസ്സി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- അർജന്റീന നായകൻ ലയണൽ മെസി അടക്കമുള്ള താരങ്ങൾ കേരളത്തിൽ പന്തു തട്ടാനെത്തുമെന്നത് സ്വപ്നം മാത്രമായി. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനം നടക്കില്ല. 2022 ലെ ലോകകപ്പ് ചാമ്പ്യന്മാർക്ക് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ പണം സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതാണ് സന്ദർശനം റദ്ദാകാൻ കാരണം. മെസ്സി അടങ്ങുന്ന അർജന്റീന ടീം 2025 ൽ സംസ്ഥാനത്ത് രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ ക്രമീകരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായ 100 കോടി രൂപ സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം.

    ഓഗനൈസർമാർ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ കരാർ സ്ഥിരീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതേതുടർന്ന് അർജന്റീന മറ്റു രാജ്യങ്ങളിൽ മത്സരത്തിന് ഒരുങ്ങുകയാണ്. ചൈനയിൽ രണ്ടും അംഗോളയിലും ഖത്തറിലും ഓരോ മത്സരവും കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് സ്‌പോർട്‌സ് ജേണലിസ്റ്റ് ഗാസ്റ്റൺ എഡുൽ പറഞ്ഞു. ഷെഡ്യൂൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും ഈ മത്സരങ്ങൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) ഒരു വിഭാഗത്തിനാണ് തുടക്കത്തിൽ അർജന്റീന മത്സരത്തിന്റെ സ്പോൺസർഷിപ്പ് അനുവദിച്ചത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സംഘടനയുടെ ‘ഒലോപ്പോ’ ആപ്പിലെ വിൽപ്പനയിലൂടെ ആവശ്യമായ 100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ തുകയിൽ 70 കോടി രൂപ ടീമിന്റെ അപ്പിയറൻസ് ഫീസായി നീക്കിവച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് വിജയിച്ചില്ല.

    2025 മാർച്ചിൽ, ഇന്ത്യയിലും സിംഗപ്പൂരിലും കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അർജന്റീന ഫുട്ബോൾ ടീമുമായി പങ്കാളിത്തം വഹിച്ച എച്ച്എസ്ബിസി ഇന്ത്യ, 2025 ഒക്ടോബറിൽ അർജന്റീന ടീം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെസ്സി 2025 ൽ ഇന്ത്യയിൽ വരുമെന്ന പ്രതീക്ഷകൾക്ക് ഈ പ്രസ്താവന കൂടുതൽ ശക്തി നൽകി, പക്ഷേ ബാങ്ക് ഇപ്പോൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു. കേരള മന്ത്രി അബ്ദുറഹ്മാൻ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു. “സ്‌പോൺസർമാർ ചോദ്യങ്ങൾക്ക് മറുപടി നൽകും,” അദ്ദേഹം അടുത്തിടെ ടിഎൻഐഇയോട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina Kerala Messi
    Latest News
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025
    കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    01/07/2025
    ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    01/07/2025
    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version