തിരുവനന്തപുരം– കേരളത്തിലെ പോലീസ് സ്റ്റേഷനിലുകള്‍ അറസ്റ്റു വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫീസര്‍മാരെ നിയമിക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി ആഭ്യന്തരവകുപ്പ്. പൊതുജനങ്ങള്‍ക്ക് അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് ഓഫീസർമാരുടെ നിയമനം.
ഭാരതീയ ന്യായ സുരക്ഷ സംഹിത (ബിഎന്‍എസ്എസ്)2023 പ്രകാരമുളള മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇന്‍സ്‌പെക്ടറെയോ അതിനുമേല്‍ റാങ്കുള്ള ഉദ്യോഗസ്ഥനെയോ ആയിരിക്കും അറസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി നിയമിക്കുക.
അറസ്റ്റിലായ വ്യക്തിയുടെ പേര്, വിലാസം, അറസ്റ്റ് കാരണം, ചുമത്തിയ വകുപ്പ് എന്നീ വിവരങ്ങള്‍ വ്യക്തമായി സ്റ്റേഷനില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇതിന് വേണ്ട സംവിധാനം സ്റ്റേഷനുകള്‍ ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സംവിധാനത്തിലോ ബോര്‍ഡ് ഉപയോഗിച്ചോ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പൊലീസ് സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.