ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ(26)യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ദുബായ് കരാമയിൽ ഈമാസം നാലിനായിരുന്നു സംഭവം. ഇൻകാസ് യൂത്ത് വിങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group