Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • വിഎസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി, നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
    • ഗാസയിലെ റിലീഫ് വിതരണ സംവിധാനം ഫലസ്തീനികൾക്കുള്ള മരണക്കെണിയാണെന്ന് യു.എൻ ഏജൻസി
    • പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    • ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    • കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 Saudi Arabia Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ നാളെ (ശനി) തുറക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകളാണ് നാളെ മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക. ഓറഞ്ച് ലൈനില്‍ കഴിഞ്ഞ മാസം രണ്ടു സ്‌റ്റേഷനുകള്‍ തുറന്നിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നിവയാണ് കഴിഞ്ഞ മാസം തുറന്നത്. റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈന്‍. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആധുനിക എന്‍ജിനീയറിംഗ് സവിശേഷതകള്‍ക്ക് അനുസൃതമായ രൂപകല്‍പന മെട്രോ സ്റ്റേഷനുകളെ വാസ്തുവിദ്യാ സൗന്ദര്യവും പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിക്കുന്ന ബഹുമുഖ ഉപയോഗ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. മെട്രോ സര്‍വീസുകള്‍ യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ട്രെയിന്‍ ശൃംഖലയുടെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്.

    2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ഇതില്‍ പെട്ട മൂന്നാം ട്രാക്ക് ആയ ഓറഞ്ച് ലൈനിലാണ് (മദീന റോഡ്) അവസാനമായി സര്‍വീസ് ആരംഭിച്ചത്. ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചു മുതലാണ് സര്‍വീസുകള്‍ തുടങ്ങിയത്. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡ് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചു.

    ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.

    സൗദി അറേബ്യയുടെ വിശാലമായ പാരിസ്ഥിതിക പ്രതിബദ്ധതകളുമായും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നു. തലസ്ഥാന നഗരിയിലെ നിര്‍ണായകമായ ഗതാഗത പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെട്രോ സംവിധാനം ആരംഭിച്ചത് നഗര ഗതാഗത മേഖലയില്‍ നാഴികക്കല്ലായി മാറി. ചരിത്രപരമായി ഏതാണ്ട് പൂര്‍ണമായും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന നഗരത്തില്‍ പൊതുഗതാഗത സംവിധാനത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ റിയാദ് മെട്രോ പ്രതിനിധീകരിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. പൂര്‍ണമായും ഒാട്ടോമേറ്റഡ് ഓപ്പറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മധ്യപൗരസ്ത്യ മേഖലയില്‍ പൊതുഗതാഗത പശ്ചാത്തല സൗകര്യത്തില്‍ സുപ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.


    മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിദിനം 12 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള റിയാദ് മെട്രോയുടെ പ്രതിദിന ശേഷി 36 ലക്ഷമായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും. ഈ മാറ്റം ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കുക മാത്രമല്ല, കൂടുതല്‍ സുസ്ഥിരമായ നഗരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഗതാഗതത്തിനപ്പുറം, മെട്രോ പ്രധാന മേഖലകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും നഗരവാസികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റിയാദ് മെട്രോ പദ്ധതി സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍കരിക്കാനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    New Stop Riyadh Metro റിയാദ് മെട്രോ
    Latest News
    വിഎസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി, നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
    24/06/2025
    ഗാസയിലെ റിലീഫ് വിതരണ സംവിധാനം ഫലസ്തീനികൾക്കുള്ള മരണക്കെണിയാണെന്ന് യു.എൻ ഏജൻസി
    24/06/2025
    പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    24/06/2025
    ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    24/06/2025
    കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version