ജയ്പൂര്‍– പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്കു പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. ജമ്മു കശ്മീരിന് പുറമെ രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിക്കുകയും പൊതു സ്ഥലങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളിലും അവധിയില്‍ പോയ എല്ലാ പോലീസ് ഉദ്യാഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന 1037 കിലോമീറ്റര്‍ അതിര്‍ത്തി മേഖല പൂര്‍ണമായും ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സിന്റെ (ബി.എസ്.എഫ്) നിയന്ത്രണത്തിലാണ്. അതിര്‍ത്തിയില്‍ സംശയകരമായി കാണുന്നതുവരെ വെടിവെക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ജോധ്പുര്‍, കിഷന്‍ഘട്ട്, ബികാനിര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ മേഖലയില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുകളുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസുകാര്‍ക്ക് പുറമെ റെയില്‍വെ ജീവനക്കാരുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. പ്രദേശങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഗംഗാനഗര്‍ മുതല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് വരെയുള്ള മേഖലയില്‍ സുഖോയ് ജെറ്റ് വിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കി. ജയ്‌സാല്‍മീറിലും ജോധ്പുരിലും അര്‍ധ രാത്രി മുതല്‍ രാത്രി പുലര്‍ച്ച നാലു വരെ ലൈറ്റുകള്‍ അണച്ചിടാന്‍ ഉത്തരവിട്ടു.
ബുധനാഴ് പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ മിന്നലാക്രമണം 25 മിനിറ്റോളം നീണ്ടു നിന്നു. ലശ്കറെ ത്വയിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.