റിയാദ്-ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനാദ്‌രിയയിലെ ആട്ടിടയ കേന്ദ്രത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. റിയാദിലെ കുടുംബങ്ങളും കുട്ടികളും ഇന്ത്യന്‍ എംബസി പ്രതിനിധികളും മീഡിയ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നൂറുകണക്കിന് ഇടയ സഹോദരങ്ങള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തു.

മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ കേന്ദ്രത്തിലായിരുന്നു ഇഫ്താര്‍ വിരുന്ന്. ഇന്ത്യ സുഡാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യമന്‍. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിന്നുള്ളവരായിരുന്നു കൂടുതലും ഇഫ്താര്‍ സംഗമത്തില്‍ ഉണ്ടായിരുന്നത്.

ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമത്തില്‍റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ഡോക്ടര്‍ ജയചന്ദ്രന്‍, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ജി.സി.സി മീഡിയ ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, സലിം മാഹി, നിഹാസ്, നാഷണല്‍ കോഡിനേറ്റര്‍ രാജു പാലക്കാട്, സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന്‍ , സലിം ആര്‍ത്തിയില്‍, സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ കോയ, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മജീദ് ചിങ്ങോലി, സെന്‍ട്രല്‍ സെക്രട്ടറി സുബൈര്‍ കുമ്മിള്‍, നസീര്‍ കുന്നില്‍, സെന്‍ട്രല്‍ സെക്രട്ടറി സജീര്‍ ചിതറ, സെന്‍ട്രല്‍ സെക്രട്ടറി ഷഫീന, മുന്ന, റീന, കമറുബാനു, സുഹറ ബീവി, ഹിബ അബ്ദുല്‍സലാം, ബൈജു കുമ്മിള്‍, മുഹമ്മദ് വാസിം, ഷംസു മള്‍ബറീസ്, നിഷാദ്, ഷാനവാസ് വെമ്പിളി, സെന്‍ട്രല്‍ ട്രഷര്‍ ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, സുധീര്‍ പാലക്കാട്, അബ്ദുല്‍സലാം, ഷൈല മജീദ്, നിത ഹരികൃഷ്ണന്‍, കുഞ്ഞുമുഹമ്മദ് എന്‍ജിനീയര്‍ നൂറുദ്ദീന്‍, നബീല്‍ മുഹമ്മദ് തുടങ്ങിയവരായിരുന്നു ജനകീയ ഇഫ്താര്‍ നേതൃത്വം നല്‍കിയത്.


