ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു.
പ്രിൽ മാസത്തിൽ വിമാനത്താവളം വഴി സഞ്ചരിച്ച ആകെ യാത്രക്കാരുടെ എണ്ണം 42.5 ലക്ഷമായി ഉയർന്നു. വിമാന സർവീസുകളുടെ എണ്ണം ആറു ശതമാനം തോതിൽ വർധിച്ച് 24,900 ആയി. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ജിദ്ദ വിമാനത്താവളത്തിൽ കൈകാര്യം ചെയ്ത മൊത്തം ബാഗേജുകളുടെ എണ്ണം 16 ശതമാനം തോതിൽ വർധിച്ചു. 54 ലക്ഷത്തിലേറെ ബാഗേജുകൾ കഴിഞ്ഞ മാസം കൈകാര്യം ചെയ്തു.
പ്രിൽ അഞ്ചിന് ജിദ്ദ എയർപോർട്ടിൽ 1,78,100 യാത്രക്കാരെ സ്വീകരിച്ചു. വിമാനത്താവളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണിത്. എയർപോർട്ടിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റെക്കാർഡ് ആണിത്. ലോകമെമ്പാടുമുള്ള യാത്രക്കാർക്കും തീർത്ഥാടകർക്കും ജിദ്ദ എയർപോർട്ട് നൽകുന്ന സേവനങ്ങളുടെ തുടർച്ചയായ വികസനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.