Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം ചൂടി പി.എസ്.ജി, ഇന്റർമിലാനെ തോൽപ്പിച്ചത് അഞ്ചു ഗോളിന്
    • മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    • അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    • യു.പിയിൽ ബി.ജെ.പി വനിതാ നേതാവിന്റെ മകൻ ഉൾപ്പെട്ട 130 അശ്ലീല വീഡിയോകൾ പുറത്തുവന്നു
    • ഹജ്ജിനായി 13.9 ലക്ഷം തീർഥാടകർ സൗദിയിൽ: ആരോഗ്യ സേവനങ്ങൾ ശക്തമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket

    വീണ്ടും ലാസ്റ്റ് ഓവര്‍ ത്രില്ലര്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ഒരു റണ്‍ ജയം

    Sports DeskBy Sports Desk04/05/2025 Cricket Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kolkata Knight Riders vs Rajasthan Royals LIVE Score, IPL 2025: Riyan Parag, Andre Russel
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്‍ക്കത്ത: തുടര്‍ച്ചയായി രണ്ടാം ദിവസവും ലാസ്റ്റ് ഓവര്‍ ത്രില്ലര്‍. ഇന്നലെ ചെന്നൈയ്‌ക്കെതിരെ ബംഗളൂരു രണ്ടു റണ്‍സിനാണ് ജയം കണ്ടതെങ്കില്‍ ഇന്ന് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പിച്ചത് വെറും ഒറ്റ റണ്ണിന്. ഇന്നലെ റൊമാരിയോ ഷെഫേര്‍ഡിന്റെ അഴിഞ്ഞാട്ടമായിരുന്നെങ്കില്‍ ഇന്ന് റിയാന്‍ പരാഗിന്റെയും ആന്ദ്രെ റസലിന്റെയും ദിനമായിരുന്നു. പരാഗിന്റെ(95) സെഞ്ച്വറിയോളം പോന്ന വെടിക്കെട്ട് പ്രകടനം വിഫലമായപ്പോള്‍ ഡെത്ത് ഓവറില്‍ തീപ്പടര്‍ത്തിയ റസലാണ്(57) താരമായത്.

    ആതിഥേയര്‍ ഉയര്‍ത്തിയ 207 എന്ന വലിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഒരിക്കല്‍കൂടി രണ്ടക്കം കാണാനാകാതെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ആദ്യ ഓവറില്‍ തന്നെ പുറത്ത്. വൈഭവ് അറോറയുടെ പന്തില്‍ മിഡ്‌വിക്കറ്റില്‍ അജിങ്ക്യ രഹാനെയുടെ കിടിലന്‍ ക്യാച്ചില്‍ നാല് റണ്‍സെടുത്താണു താരം മടങ്ങിയത്. രണ്ടാം ഓവറില്‍ മോയിന്‍ അലി കുനാല്‍ സിങ് റാത്തോഡിനെ റസലിന്റെ കൈകളിലുമെത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീട് യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍നിന്നു കരകയറ്റുകയായിരുന്നു. എന്നാല്‍, പവര്‍പ്ലേയ്ക്കു പിന്നാലെ അലിക്ക് വിക്കറ്റ് നല്‍കി ജയ്‌സ്വാളും(21 പന്തില്‍ 34) മടങ്ങി. പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയുടെ കറങ്ങിത്തിരിഞ്ഞ പന്തില്‍ പ്രതിരോധം തകര്‍ന്ന് ക്ലീന്‍ബൗള്‍ഡായി ഒരേ ഓവറില്‍ ധ്രുവ് ജുറേലും വനിന്ദു ഹസരംഗയും പുറത്തായി. രാജസ്ഥാന്‍ അപ്പോള്‍ 7.5 ഓവറില്‍ അഞ്ചിന് 71 എന്ന നിലയില്‍ വീണ്ടും തകര്‍ച്ച മുന്നില്‍ കാണുകയായിരുന്നു.
    എന്നാല്‍, ആറാം വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് നായകന്‍ പരാഗ് ചേസിങ് മുന്നില്‍നിന്നു നയിച്ചു. പതിയെ തുടങ്ങി കത്തിക്കയറുകയായിരുന്നു പരാഗ്. എല്ലാ ബൗളര്‍മാരെയും ഒരുപോലെ കടന്നാക്രമിച്ച താരത്തിനു മുന്നിലേക്ക് 13-ാം ഓവര്‍ എറിയാന്‍ രഹാനെ ഇട്ടുകൊടുത്തത് മോയിന്‍ അലിയെ. ആദ്യ സ്‌പെല്ലില്‍ കിടിലന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ച അലിയെ പിന്നീട് പരാഗ് നിലത്തു നിര്‍ത്തിയില്ല. തുടരെ അഞ്ച് സിക്‌സറുകള്‍. ആ ഓവറില്‍ പിറന്നത് 32 റണ്‍സ്. ടീമിനെ ജയത്തിന്റെ വക്കിലെത്തിച്ച് പരാഗും കീഴടങ്ങി. 18-ാം ഓവറിലെ ഹര്‍ഷിത് റാണയുടെ കിടിലന്‍ ബൗളിങ്ങില്‍ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെയാണ് താരം വീണത്. 45 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും പറത്തിയാണ് താരം 95 റണ്‍സെടുത്തത്. വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത ആ ഓവര്‍ മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
    അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 22 റണ്‍സായിരുന്നു. വൈഭവ് അറോറയെ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും പറത്തി ശുഭം ദുബേ താരമായെങ്കിലും അവസാനത്തെ കിടിലന്‍ യോര്‍ക്കറിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവരികയായിരുന്നു.

    ടോസ് ഭാഗ്യം തുണച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇന്നു ലഭിച്ചത്. രണ്ടാം ഓവറില്‍ യുവതാരം യുധ്‌വീര്‍ സിങ്ങിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി നരൈന്‍ മടങ്ങി. പതിയെ തുടങ്ങിയ അജിങ്ക്യ രഹാനെയും(24 പന്തില്‍ 30) റഹ്മാനുല്ല ഗുര്‍ബാസും(25 പന്തില്‍ 35) പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. മധ്യ ഓവറുകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കൊല്‍ക്കത്തയുടെ റണ്ണൊഴുക്ക് കുറഞ്ഞു.

    17-ാം ഓവറില്‍ 149 എന്ന നിലയിലായിരുന്നു ഒരുഘട്ടത്തില്‍ ആതിഥേയര്‍. നിമിഷാര്‍ധങ്ങള്‍ കൊണ്ടാണു കളി മാറിമറിഞ്ഞത്. ആകാശ് മധ്‌വാളിനെ തുടരെ ബൗണ്ടറിയും സിക്‌സറും പറത്തിയായിരുന്നു റസല്‍ ഗിയര്‍ മാറ്റിയത്. ആര്‍ച്ചറിന്റെ ഓവറിലും അടിച്ചു ഒാരോ സിക്‌സറും ബൗണ്ടറിയും.
    സ്പിന്‍ നേരിടാനാകാതെ വിഷമിച്ച റസലിനെതിരെ 18-ാം ഓവറില്‍ മഹീഷ് തീക്ഷണയെ ഇറക്കി പരാഗ് മാസ്റ്റര്‍സ്‌ട്രോക്കിനു ശ്രമിച്ചതായിരുന്നു. എന്നാല്‍, തുടരെ മൂന്ന് സിക്‌സര്‍ പറത്തിയാണ് റസല്‍ മറുപടി നല്‍കിയത്. ആ ഓവറില്‍ പിറന്നത് 23 റണ്‍സ്. ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ ഒരു സിക്‌സറും ബൗണ്ടറിയും സഹിതം 12 റണ്‍സുമെടുത്തു. 20-ാം ഓവറില്‍ മധ് വാളിനെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തി റിങ്കു സിങ് ടീം ടോട്ടല്‍ 206ലെത്തിക്കുകയും ചെയ്തു. റസല്‍ 25 പന്തില്‍ ആറ് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 57 റണ്‍സെടുത്തപ്പോള്‍ റിങ്കു സിങ് വെറും ആറു പന്ത് നേരിട്ട് 19 റണ്‍സിന്റെ വെടിക്കെട്ട് കാമിയോയുമായി പുറത്താകാതെ നിന്നു. സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് റസലിനു കൂട്ടുനിന്ന അങ്ക്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സുമെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Andre Russel ipl 2025 KKR Kolkata Knight Riders rajasthan royals Riyan Parag RR RR vs KKR
    Latest News
    ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം ചൂടി പി.എസ്.ജി, ഇന്റർമിലാനെ തോൽപ്പിച്ചത് അഞ്ചു ഗോളിന്
    01/06/2025
    മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    31/05/2025
    അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    31/05/2025
    യു.പിയിൽ ബി.ജെ.പി വനിതാ നേതാവിന്റെ മകൻ ഉൾപ്പെട്ട 130 അശ്ലീല വീഡിയോകൾ പുറത്തുവന്നു
    31/05/2025
    ഹജ്ജിനായി 13.9 ലക്ഷം തീർഥാടകർ സൗദിയിൽ: ആരോഗ്യ സേവനങ്ങൾ ശക്തമാക്കി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version