ജിദ്ദ: നിലവിലെ യെമൻ ധനമന്ത്രി സാലിം സ്വാലിഹ് ബിൻ ബരൈകിനെ പ്രധാനമന്ത്രിയായി നിയമിച്ച് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റശാദ് അൽഅലീമി ഉത്തരവിറക്കി. അഹ്മദ് അവദ് ബിൻ മുബാറകിന്റെ പിൻഗാമിയായാണ് സാലിം സ്വാലിഹ് ബിൻ ബരൈക് യെമൻ പ്രധാനമന്ത്രിയാകുന്നത്.
ജനങ്ങളുടെ വ്യാപകമായ അതൃപ്തിക്ക് കാരണമായ സാമ്പത്തിക, പൊതുസേവന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അഹ്മദ് അവദ് ബിൻ മുബാറക് രാജി പ്രഖ്യാപിച്ചത്. മുഴുവൻ മന്ത്രിമാരും അവരുടെ നിയമനങ്ങൾക്കനുസൃതമായി സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രസിഡന്റിന്റെ ഉത്തരവ് വ്യവസ്ഥ ചെയ്തു. മറ്റൊരു ഉത്തരവിലൂടെ അഹ്മദ് അവദ് ബിൻ മുബാറകിനെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവായും നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group