ജിദ്ദ – പ്രവാസി സാംസ്കാരിക രംഗത്ത് നീണ്ട സേവന പാരമ്പര്യമുള്ള കേരള കലാസാഹിതി, ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഹറാസാത്ത് വില്ലയിൽ നടന്ന ചടങ്ങിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെയും നിയോഗിച്ചു. സംഘടനയുടെ സ്ഥാപകാംഗം പി. പി ഉമർഫാറൂഖ്, കൂട്ടായ്മയുടെ ആദ്യകാലാനുഭവങ്ങൾ അയവിറക്കി. അബുദാബിയിൽ നിന്നെത്തിയ കലാസാഹിതിയുടെ ആരംഭകാലത്ത് നൃത്തകലയിൽ കഴിവ് തെളിയിച്ച സാനിയ അലവിയും സംസാരിച്ചു. കലാസാഹിതി ആദ്യകാല അംഗം റജിയാ വീരാൻ രചിച്ച് നാട്ടിലും ഷാർജ ബുക്ക് ഫെസ്റ്റിവലിലും പ്രകാശനം ചെയ്ത നാല് പുസ്തകങ്ങൾ ചടങ്ങിൽ പി. പി ഉമർ ഫാറൂഖ് ഏറ്റു വാങ്ങി. പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു വർഗീസ് റിപ്പോർട്ട് സമർപ്പിച്ചു. ദുബായിലേക്ക് സ്ഥലം മാറിപ്പോകുന്ന ബ്രഷ്നേവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ശബാന നൗഷാദ് റമദാൻ സന്ദേശം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുസാഫിർ (പേട്രൺ), അഷ്‌റഫ് കുന്നത്ത്, മോഹൻ ബാലൻ, ഷാജഹാൻ വലിയകത്ത്, സജി കുര്യാക്കോസ്, നൗഷാദ് റാവുത്തർ, അലവി എ, വീരാൻ കുട്ടി, സലീനാ മുസാഫിർ ( ഉപദേശക സമിതി ), ഷാനവാസ് കൊല്ലം ( പ്രസിഡന്റ് ), കെ. വി സന്തോഷ്, ഫസ്‌ലിൻ അബ്ദുൽഖാദർ, മുഹമ്മദ് സമീർ ( വൈസ് പ്രസിഡന്റുമാർ), മാത്യു വർഗീസ് ( ജനറൽ സെക്രട്ടറി), മുഹമ്മദ് റാസിഖ്, സാജൻ നായർ, കെ. കെ ജോൺസൺ (ജോയിന്റ് സെക്രട്ടറിമാർ), ഡാർവിൻ ആന്റണി ( ട്രഷറർ ), കെ. എ നിഷാദ് ( പബ്ലിക് റിലേഷൻസ് ഓഫീസർ ), ശിവാനന്ദൻ ( കൾച്ചറൽ കൺവീനർ), റസിൻ റഫീഖ് ( ജോയിന്റ് കൺവീനർ ), അജ്മൽ നസീർ ( സ്പോർട്സ് കൺവീനർ ), പ്രകാശ് കെ. പി ( ലോജസ്റ്റിക്സ് കൺവീനർ), ദിജേഷ് ( ജോയിന്റ് കൺവീനർ ), ജാൻസി മോഹൻ ( ലേഡീസ് കൺവീനർ ), കൃപ സന്തോഷ്, ഹസീനാ ബാബു ( ജോയിന്റ് കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group