റിയാദ്- സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ, മലാസ് അൽമാസ് റെസ്റ്റോറൻറ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സിജി പ്രവർത്തകരും കുടുംബാംഗങ്ങളും, റിയാദിലെ വിവിധ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
ഇസന്നിസ മുസ്‌തഫയുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ നവാസ് റഷീദ്, റിയാദിലെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങളുടെ അറിവിലേക്കായി സിജിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും സിജി നടത്തിവരുന്ന വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. സിജി വുമൻസ് കളക്റ്റീവ് ചെയർപേഴ്സൺ സുബൈദ അസീസ് വുമൺസ് വിങിന്റെ പ്രവർത്തനങ്ങളും, ചീഫ് കോർഡിനേറ്റർ കരീം കാനാമ്പുറം സപ്പോർട്ട് സിജി പ്രോഗ്രാമിനെ കുറിച്ചും സദസ്സുമായി പങ്കുവച്ചു.
വൈസ് പ്രസിഡണ്ട് മുസ്തഫ മാനന്തേരിയുടെ നേതൃത്വത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ ഇബ്രാഹിം കരീം (ഐ.സി.എഫ്), നൗഷാദ് സാഖഫി (ആർ.എസ്.സി), ഡോ: അബ്ദുൽ അസീസ് (പ്രിൻസിപ്പാൾ, മോഡേൺ ഇന്റർനാഷണൽ സ്കൂൾ) തുടങ്ങിയവർ ഭാഗമായി. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്സിറ്റികൾ സൗദി അറേബ്യയിൽ തന്നെ ഉള്ള കാര്യം നാം ശ്രദ്ധിക്കാറില്ല എന്നും, സൗദിക്ക് അകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ നമ്മൾ വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത് ഡോ. അബ്ദുൽ അസീസ് സൂചിപ്പിച്ചു.
ഇഫ്താറിനും തുടർപരിപാടികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ അസീസ്, സൈനുൽ ആബിദ്, സലിം ബാബു, മുഹമ്മദ് ഇക്ബാൽ, ഷുക്കൂർ പൂക്കയിൽ, അമീർ, അബൂബക്കർ, അബ്ദുൽ ലത്തീഫ്, മൊഹിയുദീൻ, സർജിത്, അബ്ദുൽ ലത്തീഫ്, മൻസൂർ ബാബു, റിജോ ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. സിജി വുമൻസ് കളക്റ്റീവ് അലീനാ വാഹിദ് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ നന്ദിയും പ്രകാശിപ്പിച്ചു.