മംഗളൂരു: നിരവധി കൊലക്കേസുകളിൽ പ്രതിയായ ബജ്റംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു. ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടിയുടെ പേരിൽ വേറെയും നിരവധി കൊലക്കേസുകളുണ്ട്.
സുഹാസ് ഷെട്ടി നിലവിൽ ബജ്രംഗ്ദളിൽ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.
മംഗളുരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് ഇന്ന് വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. മംഗളുരു പൊലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്. ഫാസിൽ വധക്കേസിൽ ജാമ്യത്തിൽ ആയിരുന്നു. 2022 ജൂലൈ 28-നാണ് ഫാസിൽ കൊല്ലപ്പെട്ടത്. ബജ്റംഗ് ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് കൂടിയായിരുന്നു ഇയാൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group